Main Menu

സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട വി.പി.സുഹ്‌റയ്‌ക്കെതിരെ സൈബര്‍ ആക്രമണം

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്‌റയ്‌ക്കെതിരെ സൈബര്‍ ആക്രമണം. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്. സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് വി.പി.സുഹ്‌റ പറഞ്ഞു.

സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വിപി സുഹ്‌റ വ്യക്തമാക്കി.

കേരളത്തിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിവേചനമാണ് ഉള്ളതെന്ന് നേരത്തെ വി.പി.സുഹ്‌റ വ്യക്തമാക്കിയിരുന്നു. ഇതിന് അറുതി വരുത്താന്‍ സുപ്രീംകോടതിയെ സമീപിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാവും ലിംഗ സമത്വത്തിനായുളള നിയമപോരാട്ടമെന്നും വിപി സുഹ്‌റ പറഞ്ഞിരുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്നും സുഹ്‌റ വ്യക്തമാക്കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്