Main Menu

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം പാടില്ല: ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ. വിജിലന്‍സ് അന്വേഷണ ഏജന്‍സി മാത്രമാണ്. സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ല. വിജിലന്‍സ് കേസുകള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.

ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്