Main Menu

ശബരിമല വിഷയം; കോണ്‍ഗ്രസ് സമരരീതി മാറ്റും

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ സമരരീതി മാറ്റാന്‍ തീരുമാനം. വിശ്വാസികള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് കോണ്‍ഗ്രസിലെ ആലോചന. വൈകിട്ട് ചേരുന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിശ്വാസികളുടെ സമരം ബി.ജെ.പി ഹൈജാക്ക് ചെയ്‌തെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റ പുതിയ തീരുമാനം.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഒരേസമയം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം മുതലാക്കിയില്ല. ഐ.ജിയുടെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റായ രണ്ടുയുവതികളെ സന്നിധാനത്ത് എത്തിച്ചിരുന്നു. ആ സമയം ദൂരയിരുന്ന് പ്രസ്താവനയിലൂടെ മാത്രമാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

നട തുറന്ന ദിവസം കോണ്‍ഗ്രസ് നിലയ്ക്കലില്‍ ഉപവാസം നടത്തിയിരുന്നു. തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കാത്തതില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ തുടക്കം മുതല്‍ നേരിട്ട് സമരത്തിനിറങ്ങിയ ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കി. ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ കൈയും കെട്ടി നോക്കി നിന്നിട്ട് കാര്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റ നിലപാട്.

നവംബര്‍ 17ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ അത് മുന്നില്‍ കണ്ടുള്ള സമരപരിപാടികള്‍ക്കായിരിക്കും കോണ്‍ഗ്രസ് രൂപം നല്‍കുക. സംസ്ഥാനത്തെ സ്ഥിതിവിശേഷം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നതില്‍ തടസമുണ്ടാകില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്