Main Menu

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് രാഹുലിനെതിരെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രുന്നത്. പ​ത്ത​നം​തി​ട്ട സ​ബ് ജ​യി​ലി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ.  മല കയറാനായെത്തിയ ആന്ധ്ര സംഘത്തെയാണ് രാഹുൽ ഈശ്വർ അടങ്ങിയ പ്രതിഷേധക്കാർ തടഞ്ഞത്. പൊലീസ് സുരക്ഷയിൽ പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിച്ച കുടുംബത്തെ പൊലീസ് പിന്മാറിയതോടെ തടയുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മല കയറുന്നതിന് യുവതികളെത്തിയാൽ അവരെ പമ്പയിൽ തടയുമെന്ന് രാഹുൽ ഈശ്വർ നേരത്തെ അറിയിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്