Main Menu

യുവതി സന്നിധാനത്തേക്ക്; പൊലീസ് സുരക്ഷ നല്‍കും; പ്രതിഷേധവുമായി ഭക്തര്‍

പമ്പ: ചാത്തന്നൂര്‍ സ്വദേശി മഞ്ജു സന്നിധാനത്തേക്ക്. എഡിജിപിയും ഐജിമാരും പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ചര്‍ച്ച തുടരുന്നു. യുവതിക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചു.

കേരള ദലിത് ഫെഡറേഷന്‍ നേതാവാണ് മഞ്ജു. മലകയറണമെന്ന നീക്കത്തില്‍ പിന്മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. ഇതോടെ യുവതിക്കെതിരെ പമ്പയില്‍ പ്രതിഷേധവും ഉയര്‍ന്നു. നാമജപകൂട്ടായ്മയാണ് നടക്കുന്നത്. മരക്കൂട്ടത്ത് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

കൂടുതല്‍ യുവതികളെത്തുന്നുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ആരും വരാതിരുന്നതോടെ പമ്പയിലെ പ്രതിഷേധം അയഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു എന്ന യുവതി മല കയറാനായി എത്തിയത്.

ഇതിനിടെ, യുവതിയെന്ന തെറ്റിദ്ധാരണയിൽ, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ  പ്രതിഷേധം അടങ്ങേറിയിരുന്നു. 52 വയസ് പിന്നിട്ട സ്ത്രീ  പൊലീസ് അകമ്പടിയോടെ ദർശനം നടത്തി മടങ്ങി. നാമം ജപം നടത്തിയവരും സുരക്ഷയൊരുക്കാനെത്തിയ പൊലി സുംഓടിയടുത്തതോടെ വിരണ്ടുപോയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലത പൂർവസ്ഥിതിയിലെത്താൻ സമയമെടുത്തു.

അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘന സമരം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ.പത്മകുമാറും സി.ശിവൻകുട്ടിയുമടക്കം പതിനൊന്നംഗ സംഘമാണ് നിലയ്ക്കലിലെത്തിയത്. നിയമലംഘനം നടത്തുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്