Main Menu

മെക്‌സിക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വേ പിന നിയറ്റോ അറിയിച്ചു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. ഭൂകമ്പത്തെ തുടര്‍ന്നു മെക്‌സിക്കോ തീരത്ത് 2.3 അടി ഉയരത്തില്‍ സുനാമി ഉണ്ടായതായും ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.

Residents stand on debris of a partially collapsed building felled by a massive earthquake in Juchitan, Oaxaca state, Mexico, Friday, Sept. 8, 2017.

ഭൂകമ്പത്തില്‍ തെക്കന്‍ മെക്‌സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്. അയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനമുണ്ടായിരുന്നു. മെക്‌സിക്കോയില്‍ 8.2ഉം ഗ്വാട്ടിമാലയില്‍ 7.3ഉം തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

പിജിജിയില്‍നിന്നു 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്നു മെക്‌സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നു.

View of a street at the eastern area of Mexico City after a 8.2 earthquake on September 8, 2017.

1985 സെപ്തംബര്‍ 19ന് മെക്‌സിക്കോ സിറ്റിയിലുണ്ടായ ഭൂചലനത്തില്‍ 40,000 പേരാണ് മരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്