Main Menu

പ്രവചനം തെറ്റിയില്ല; മൂപ്പത്തിയാറാം വയസ്സില്‍ വിവാഹത്തിനൊരുങ്ങി പ്രിയങ്ക; ഇനി നടക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്

പ്രിയങ്ക-നിക് ജോനാസ് വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മുംബയില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നിക്കിന്റെ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിരുന്നു. ഇരുവരുടെയും വിവാഹങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അതിന് കാരണമായി പറയുന്നതോ പ്രിയങ്കയുടെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രവചനവും.

പ്രിയങ്കയുടെ വിവാഹം മുപ്പത്തിയാറാം വയസില്‍ നടക്കുമെന്ന് 2005ല്‍ ന്യൂമറോളജിസ്റ്റായ സഞ്ജയ് ബി ജുമാനി പ്രവചിച്ചിരുന്നുവത്രെ. കഴിഞ്ഞ മാസമാണ് പ്രിയങ്കയ്ക് മുപ്പത്തിയാറ് വയസായത്, അന്ന് തന്നെയാണ് നിക്ക് പ്രിയങ്കയെ പ്രൊപ്പോസ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2005ല്‍ പ്രസിദ്ധീകരിച്ച ഫിലിം ഫെയറിലാണ് പ്രിയങ്കയുടെ വിവാഹം സംബന്ധിച്ച ജാതക പ്രവചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കോപ്പി എന്ന് പറയപ്പെടുന്ന ഒരു പേജ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. അതില്‍ പറയുന്നത് ഇപ്രകാരമാണ്.

‘പ്രിയങ്ക കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക ശോഭിക്കും എന്നാല്‍ പങ്കാളിത്തമൊഴിവാക്കണം(വിജയംവരിച്ച നിര്‍മാതാവ് കൂടിയാണ് പ്രിയങ്ക. ഇവരുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ പര്‍പ്പിള്‍ പെബ്ബിള്‍ പിക്‌ചേഴ്‌സ് നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്). മുപ്പത്തിയാറാം വയസില്‍ പ്രിയങ്ക വിവാഹിതയാകും. നാല്‍പത്തിയഞ്ചിന് ശേഷം രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിക്കുകയും ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്യും’.

ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ജന്മ നമ്പര്‍ 9 ആണ്. 9 ജന്മനമ്പറായി വരുന്നവരുടെ ജന്മഗൃഹം ചൊവ്വയാണെന്നും അതിനാല്‍ തന്നെ നേതൃത്വപദവി അവര്‍ക്കുണ്ടായിരിക്കും എന്നും പോരാളികളായിരിക്കുമെന്നും സഞ്ജയ് പറയുന്നു. ഇതുകൂടാതെ 9 എങ്ങനെ പ്രിയങ്കയ്ക്ക് ഭാഗ്യം കൊണ്ടുവരുന്നുവെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്., പതിനെട്ട് വയസുള്ളപ്പോഴാണ് പി സി ലോകസുന്ദരിയായത്. ഒരു നടി എന്ന നിലയില്‍ വലിയ അംഗീകാരങ്ങളും പ്രശസ്തിയും നേടിക്കൊടുത്ത ദോസ്താന, ഫേഷന്‍ എന്നീ ചിത്രങ്ങള്‍ പിസി ചെയ്തത് ഇരുപത്തിയേഴാമത്തെ വയസിലാണ്. ജന്മനാട്ടില്‍ നിന്നും ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പ്രശസ്തി നേടുമെന്നും സഞ്ജയ് പറയുന്നു. ലോക സുന്ദരിപ്പട്ടം നേടിയത് വിദേശത്തു വച്ചാണ്. കൂടാതെ ഹോളിവുഡിലും മുന്‍നിരയില്‍ തന്നെയുണ്ട്.

പ്രിയങ്കയും നിക്കും പരിചയത്തിലാകുന്നത് ഇരുവരുടെയും ഒരു സുഹൃത്ത് വഴിയാണ്. 2017 ല്‍ മെറ്റ് ഗാലയുടെ റെഡ് കാര്‍പറ്റില്‍ ഇവര്‍ ഒരുമിച്ചെത്തിയതോടെയാണ് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇരുവരും തമ്മില്‍ പത്തു വയസിന്റെ വ്യത്യാസമുള്ളത് നിരവധി ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു കുടുംബാംഗങ്ങള്‍ ഒന്നിച്ചു പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങുകള്‍. ഹവായിലെ ബീച്ച് വെഡിങ് ആയിരിക്കും പ്രിയങ്ക തിരഞ്ഞെടുക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്