Main Menu

പ്രളയം തടസപ്പെടുത്തിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി;കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രത്തിന് ക്രിയാത്മക നിലപാട്; ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടുത്ത മൂന്നുമാസം അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നല്‍കും

തിരുവനന്തപുരം: പ്രളയം തടസപ്പെടുത്തിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടംകുളം വൈദ്യുതിലൈന്‍ പുനരാംരഭിക്കാനും നിര്‍ദേശം നല്‍കി. ദേശീയപാത വികസനം, സിറ്റി ഗ്യാസ് പ്രൊജക്ട് എന്നിവയുടെ പ്രവൃത്തിയും തുടങ്ങും.എംപിമാരുടെ സംഭാവനകള്‍ ഫലപ്രദമായി ഉപയോഗിക്കും.ഒക്ടോബര്‍ ഒന്നിനകം നടപടി തുടങ്ങാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കേരളത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. പ്രളയാനന്തര സാഹചര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തുകയാണ്.

പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാനതലത്തില്‍ ഉന്നതാധികാരസമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലുള്ളതും വിരമിച്ചവരുമായ വിദഗ്ധരയെും നൂതനസാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധി ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ പത്ത് ദിവസത്തിനകം പദ്ധതി തയ്യാറാക്കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടുത്ത മൂന്നുമാസം അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നല്‍കും. മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്