Main Menu

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും ഇന്ധനവില വര്‍ധിക്കുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 99.99 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില- പെട്രോള്‍ ലീറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്.

ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്ന് വിശദീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോള്‍ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ ലഭ്യമാക്കുന്ന വിലയില്‍ (പെട്രോള്‍ 40.50 രൂപ, ഡീസല്‍ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുംൈബയില്‍ ശിവസേനയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പരിഹാസം ഇങ്ങനെ ‘ഇതാണ് അച്ഛേ ദിന്‍’.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്


(Next) »