Main Menu

നെതര്‍ലന്‍ഡ് സഹായത്തിന് പച്ചക്കൊടി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ്‌സ് സഹായം തേടാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ്‌സ് സഹായം തേടാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. നെതര്‍ലന്‍ഡ് സാങ്കേതികസംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കാനാണ് അനുമതി.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക സഹായം നെതര്‍ലന്‍ഡ് വാഗ്ദാനം ചെയ്തിരുന്നു. പുനര്‍നിര്‍മ്മാണത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ച് പഠനം നടത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ലോകത്ത് എവിടെ പ്രകൃതി ദുരന്തം ഉണ്ടായാലും നെതര്‍ലന്‍ഡ് ഇത്തരത്തില്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്.

കേരളത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉള്‍പ്പെടെ സാങ്കേതിക സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. സഹായം എവിടെനിന്ന് കിട്ടിയാലും സ്വീകരിക്കുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നാല്‍, നെതര്‍ലന്‍ഡ് സഹായം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു

നെതര്‍ലന്‍ഡ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി സാങ്കേതിക സഹായം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്