Main Menu

തേജസ്വി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി; ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്

ലഖ്‌നൗ: ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജ്വസി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ് പറഞ്ഞു.

അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുര്‍ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി പറഞ്ഞു. മായാവതിയുടെയും അഖിലേഷിന്റെയും തീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. യുപിയില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. മഹാസഖ്യം എല്ലാ സീറ്റിലും ജയിക്കുമെന്നും തേജസ്വി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഹാര്‍ മാതൃകയില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലുപ്രസാദ് യാദവ് എപ്പോഴും പറയാറുണ്ടായിരുന്നു തേജസ്വി അഭിപ്രായപ്പെട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ജെഡിയുവും കൈകോര്‍ത്തപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്