Main Menu

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിച്ചു; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം

 

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. രണ്ട് സിഐമാരെയും ഒരു എസ്‌ഐയെയും കൂടി സംഘത്തില്‍ ഉള്‍പെടുത്തി. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തായാക്കി റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. മറ്റന്നാള്‍ ഐജി വിജയ് സാഖറെ കോട്ടയത്ത് എത്തി അന്വേഷണപുരോഗതി വിലയിരുത്തും.

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി തുറന്നടിച്ച് പരാതിക്കാരിയുടെ ഒപ്പമുളള കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്തെത്തി. ബിഷപ്പിനെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും. ഡിജിപിയും ഐജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുളള കന്യാസ്ത്രീകള്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്