Main Menu

കൗമാരക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കൗമാരം കടന്നുപോകുന്നത്. ഇതു തിരിച്ചറിയുവാനും അതിനൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കൗമാരക്കാര്‍ക്ക് കഴിയണം. തൊട്ടാല്‍ പൊട്ടുന്ന പ്രായമെന്ന് കൗമാരത്തെ വിശേഷിപ്പിക്കാം. ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും ലൈംഗികപരമായി അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്.

ഈ പ്രായത്തില്‍ ലൈംഗികതയോട് താല്‍പര്യം തോന്നുക തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ ലൈംഗിക താല്‍പര്യം പ്രായത്തിന്റേതായ ജിജ്ഞാസകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. കൗമാരകാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഇതിന് മുഖ്യ പങ്കുവഹിക്കുന്നു. ഈ പ്രായത്തില്‍ സെക്‌സിനോടുള്ള താല്‍പര്യം ഒരിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ അവസാനിക്കേണ്ടതല്ല.

പക്ഷേ, ഇന്നത്തെ തലമുറ കൗമാരമെത്തുന്നതോടെ ലൈംഗികതയിലേക്ക് കൂടുതല്‍ അടുക്കുന്നു. മനസില്‍ നനുത്തിറങ്ങുന്ന ലൈംഗികചിന്തകകളെ ലൈംഗിക ബന്ധത്തില്‍ത്തന്നെ കൊണ്ടുചെന്നെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ ധാര്‍മ്മികതകളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്താനും അവര്‍ക്ക് മടിയില്ല.

കൗമാരത്തിലേക്ക് കടക്കും മുമ്പ് ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ രൂപപ്പെടുന്നു. മനസില്‍ ലൈംഗികചിന്തകള്‍ ഉടലെടുക്കുന്ന കാലത്തുതന്നെ ലൈംഗികത തിരിച്ചറിയുകയാണ് പുതുതലമുറ. ജീവിതം എന്നാല്‍ ആഘോഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും ആഘോഷമെന്നാല്‍ അത് സെക്‌സാണെന്നുമുള്ള ധാരണയാണ് കൗമാരക്കാര്‍ക്കുള്ളത്. സൗഹൃങ്ങള്‍പോലും രഹസ്യസംഗമങ്ങള്‍ക്കുള്ള മറയായി കൗമാരം കരുതുന്നു.

ലൈംഗികത എന്താണെന്നും എന്തിനാണെന്നും അറിഞ്ഞു തുടങ്ങേണ്ട പ്രായത്തില്‍ എല്ലാവിധ ലൈംഗിക അനുഭവങ്ങളും അവര്‍ അറിയുന്നു.

തുറന്ന സെക്‌സിനും തയാര്‍:

ലൈംഗികത തങ്ങളുടെ അവകാശമാണെന്ന മട്ടാണ് കുട്ടികള്‍ക്കുള്ളത്. മുമ്പൊക്കെ വിവാഹിതര്‍ പോലും പൊതുസ്ഥലങ്ങളില്‍ കൈകോര്‍ത്തു പിടിച്ചോ തൊട്ടുരുമിയോ നടക്കാന്‍ മടിച്ചിരുന്നെങ്കില്‍ ബസിലും ബസ്റ്റാന്റിലും ട്രെയിനിലും റെയിവേ സ്‌റ്റേഷനിലുമെല്ലാം കെട്ടിപ്പിടിച്ചിരിക്കാനും ബാഹ്യലൈംഗികത ആസ്വദിക്കാനും ഇന്ന് കൗമാരം മടിക്കുന്നില്ല.

മറ്റാരെങ്കിലും കാണുമെന്നോ ശ്രദ്ധിക്കുമെന്നോ ഉള്ള ചിന്ത അവരെ ഇതില്‍നിന്നൊന്നും പിന്തിരിപ്പിക്കുന്നില്ല. അന്തര്‍ സംസ്ഥാന ബസുകളില്‍ മാത്രം നടന്നിരുന്ന ലൈംഗികക്രിയകള്‍ നാട്ടിന്‍പുറങ്ങളിലെ ഓര്‍ഡിനറി ബസുകളിലും കാണാം.

വീട്ടുകാരോ നാട്ടുകാരോ കാണുമെന്നോ, പിടിക്കപ്പെടുമെന്നോ, ചോദ്യംചെയ്യപ്പെടുമെന്നോ പേരുദോഷം കേള്‍ക്കുമെന്നോ ഉള്ള പേടിയില്ല.

മൊബൈല്‍ ബന്ധങ്ങള്‍:

ഈ കൊച്ചുകുട്ടികള്‍ക്ക് എവിടുന്നു കിട്ടുന്നു ലൈംഗികതയെക്കുറിച്ചുള്ള ഈ അറിവുകളും അഭിനിവേശവും എന്നു സ്വാഭാവികമായും സംശയിക്കാം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും തന്നെ വില്ലന്മാര്‍.

ലൈംഗികത എന്നാല്‍ ശരീരസുഖത്തിനു മാത്രമാണെന്ന തെറ്റായ ധാരണ കുരുന്നു മനസുകളില്‍ നിറയ്ക്കാന്‍ ഇത്തരം ആധുനിക വിവരസാങ്കേതിക വിദ്യയുടെ വരവുകൊണ്ട് സാധിച്ചു. മൊബൈല്‍ ഫോണ്‍ ഇതില്‍ ഒന്നാം സ്ഥാനത്താണ്.

മൊബൈല്‍ ഫോണ്‍ ബന്ധങ്ങളാണ് കൗമാരക്കാരയ പെണ്‍കുട്ടികളെ ലൈംഗികതയിലേക്ക് വലിച്ചടുപ്പിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വലയില്‍ വീഴ്ത്തുന്ന പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ വലയില്‍ കുടുങ്ങി ജീവിതം താളംതെറ്റിയ നിരവധി കൗമാരക്കാരെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലും കൗണ്‍സലിംഗ് സെന്ററുകളിലും കാണാനാവും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്