ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് പാക്കിസ്ഥാനോട് ട്രംപ്

പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന് ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്, ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഉപാധികളോടെയാണ് അഫ്ഗാന് പിന്തുണ നല്‍കുകയെന്നും ട്രംപ് വ്യക്തമാക്കി.
തീവ്രവാദത്തെ നേരിടാന്‍ ഓരോ വര്‍ഷവും ദശലക്ഷം ഡോളറുകളാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്.ഇത് സ്വീകരിച്ചശേഷം അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരര്‍
ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്ഥാന്.തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്
« ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും (Previous)