Main Menu

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് സ്ഥലങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബഡ്ഗാവില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തെ അനന്ത്‌നാഗില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.

അനന്ത്‌നാഗിലെ ദുരു ഷഹാബാദിലായിരുന്നു സംഭവം. ശ്രീനഗറിലെ നൂര്‍ബാഗിലും സമാനമായ ഏറ്റമുട്ടല്‍ നടക്കുന്നുണ്ട്. നേരത്തെ, സുരക്ഷാ മുന്‍കരുതലിന്റെഭാഗമായി ഇവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്