Main Menu

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല; കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി

ന്യൂഡല്‍ഹി: കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസറ്റിസ് നിര്‍ദേശിച്ചു.ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പൗരന്മാരുടെ സ്വകാര്യതയിലേക്കാണ് കേന്ദ്രം കടന്നുകയറുന്നതെന്ന് ഹര്‍ജികളില്‍ ആരോപിച്ചു. ഏതുസാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നതെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവ് റദ്ദുചെയ്യണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്