Main Menu

എന്റെ ബലം എന്റെ ആത്മസഖി; ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അനുഷ്‌കയ്ക്കായി വിരാടിന്റെ സ്‌നേഹ കുറിപ്പ്

തന്റെ സ്‌നേഹം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതില്‍ ഒരു മടിയും കാട്ടാത്തയാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയ്ക്കായുള്ള കോഹ്‌ലിയുടെ സന്ദേശങ്ങള്‍ വൈറലായി മാറുന്നത് പതിവാണ്. വീണ്ടും അത്തരമൊരു വൈറല്‍ സന്ദേശവുമായെത്തിയിരിക്കുകയാണ് വിരാട്.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നേടിയ ശേഷം അനുഷ്‌കയ്ക്ക് കോലി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു കോലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്.

‘എല്ലാ പ്രതിസന്ധികളും മറികടന്ന് എനിക്ക് മുന്നോട്ടു പോകാന്‍ പ്രചോദനമേകുന്ന വ്യക്തി. ജീവിതത്തില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്ന വ്യക്തി. എന്റെ അകവും പുറവും ഒന്നാകെ മാറ്റിമറിച്ച് എന്നെ യഥാര്‍ഥ സ്‌നേഹത്തിന്റെ ശക്തി പഠിപ്പിച്ച വ്യക്തി. എന്റെ ബലം, എന്റെ ആത്മസഖി’ എന്ന കുറിപ്പിനൊപ്പം അനുഷ്‌കയുടെ ചിത്രവും കോലി ഷെയര്‍ ചെയ്തിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്