Main Menu

ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് 2012ല്‍ ക്ലിഫ് ഹൗസില്‍ വെച്ച്; കേന്ദ്രമന്ത്രിയായിരിക്കെ കെ.സി.വേണുഗോപാല്‍ റോസ് ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തു; സരിത നല്‍കിയ പീഡനക്കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് സരതിയുടെ മൊഴിയില്‍ പറയുന്നു. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും പരാമര്‍ശമുണ്ട്. കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചാണെന്നും മൊഴിയില്‍ പറയുന്നു. മന്ത്രിയായിരുന്ന എ.പി.അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്.

ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കി.കേസില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും.

സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട്  സരിത നടത്തിയവെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പല മന്ത്രിമാരും തന്നെ പീഡിപ്പിച്ചു. ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയിൽ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്.

2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മറ്റൊരു പരാതി മുൻ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുൻമന്ത്രി എ.പി.അനിൽകുമാറിന്റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി  എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗിക വസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പുതിയ കേസുകൾ വന്നേയ്ക്കുമെന്നും സൂചനയുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്