Main Menu

ഇത് മാതൃസ്‌നേഹത്തിന്റെ മറ്റൊരു പതിപ്പ്; കുഞ്ഞിനെ യാത്രയാക്കുന്ന അമ്മ നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മാതൃസ്‌നേഹത്തോളം വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. മനുഷ്യര്‍ക്കിടയിലാണെങ്കിലും മൃഗങ്ങള്‍ക്കിടയിലാണെങ്കിലും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു നായ തന്റെ കുഞ്ഞിനെ യാത്രയാക്കുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍.

തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ ഒരു സ്ത്രീ വളര്‍ത്തുവാനായി വീട്ടിലേക്കു കൊണ്ടു പോകുമ്പോള്‍ സ്‌കൂട്ടറിനു സമീപത്തേക്ക് ഈ യുവതിയെ നായ അനുഗമിക്കുന്നതും നായ കുഞ്ഞിനോട് യാത്ര പറയുന്നതുമാണ് വീഡിയോയില്‍.

ആ അമ്മയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന മാതൃ സ്‌നേഹത്തില്‍ കുഞ്ഞിനെ പിരിയുന്നതിന്റെ വേദനയുണ്ടെങ്കിലും മറ്റെവിടെയെങ്കിലും തന്റെ കുട്ടി സുരക്ഷിതമായി കാണുമെന്ന പ്രത്യാശയിലാണ് യാത്ര പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്