Main Menu

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 2നാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്.

അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്