Main Menu

പുലിക്കുട്ടിയെ പാലൂട്ടുന്ന സിംഹം; അപൂര്‍വങ്ങളില്‍ അപൂര്‍വം

അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍ സിംഹം ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നു. ‘അദ്ഭുതക്കാഴ്ച’ എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. കാരണം ഇത്തരമൊരു കാഴ്ച ഇന്നേവരെ ലോകത്തിനു മുന്നിലെത്തിയിട്ടില്ല. വന്യമൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ച ഒരു ഫൊട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ അതിനാല്‍ത്തന്നെയാണ് ലോകമാധ്യമങ്ങളില്‍ തന്നെ പ്രാധാന്യമുള്ള വാര്‍ത്തയായതും.