Main Menu

Web Desk

 

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60) യാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്റെ സഹോദരന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ്Read More


ശബരിമല ദര്‍ശനത്തിന് എത്തിയ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി. രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം. രഹനക്കെതിരെ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ അടക്കം വ്യാപക പരാതി വന്നിരുന്നു. അതേസമയം ശബരിമലയില്‍ പോയത് തത്വമസിയെന്ന അദ്വൈത സിദ്ധാന്തത്തില്‍ ആകൃഷ്ടയായതുകൊണ്ടെന്ന് രഹന ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫാത്തിമയെന്നRead More


ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം നാളെ. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻRead More


ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി; സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് പൊലീസ്

പമ്പ: ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. കോഴിക്കോട് സ്വദേശി ബിന്ദുവാണ് എരുമേലി പൊലീസിനെ സമീപിച്ചത്. സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചു. ബിന്ദു പമ്പയിലേക്ക് പോയി. തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെയാണ് ദര്‍ശനത്തിനായി ഒരുRead More


അയ്യപ്പ സന്നിധിയില്‍ പൊട്ടിക്കരഞ്ഞ് ഐ ജി ശ്രീജിത്ത്; ചിത്രങ്ങള്‍ വൈറല്‍

സന്നിധാനം: അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘര്‍ഷത്തോടെ  തന്റെ കൃത്യം നിര്‍വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്റെ ബാഷ്പാഞ്ജലിRead More


മലകയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ പോയി അനുഭവിക്കട്ടെ എന്ന് നെടുമുടി വേണു; യുവതികള്‍ ക്ഷേത്ര മര്യാദകള്‍ തിരിച്ചറിഞ്ഞ് പെരുമാറുന്നത് നന്നായിരിക്കുമെന്ന് ഷീല

തിരുവനന്തപുരം: ശബരിമല കയറാനൊരുങ്ങുന്ന യുവതികള്‍ക്കെതിരെ നടി ഷീലയും നടന്‍ നെടുമുടി വേണുവും. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ഷേത്ര മര്യാദകള്‍ക്കൊപ്പം പെരുമാറിയാല്‍ യുവതികള്‍ക്ക് നന്നായിരിക്കുമെന്ന് ഷീല പറഞ്ഞു. വിധി നടപ്പിലാക്കിയാല്‍ കാടുകള്‍ നശിച്ച ഒരു നഗരമായി സന്നിധാനം ശബരിമല മാറുമെന്ന് നെടുമുടി വേണു പറഞ്ഞു.Read More


ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് 2012ല്‍ ക്ലിഫ് ഹൗസില്‍ വെച്ച്; കേന്ദ്രമന്ത്രിയായിരിക്കെ കെ.സി.വേണുഗോപാല്‍ റോസ് ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തു; സരിത നല്‍കിയ പീഡനക്കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് സരതിയുടെ മൊഴിയില്‍ പറയുന്നു. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും പരാമര്‍ശമുണ്ട്. കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചാണെന്നും മൊഴിയില്‍Read More


പാതിരാത്രിയില്‍ പലതവണ സംവിധായകന്‍ വാതിലില്‍ മുട്ടി; അമ്മ സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോള്‍ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്; സംഘടനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം: അമ്മയ്‌ക്കെതിരെ തുറന്നടിച്ച് യുവനടി

കൊച്ചി: ദിലീപ് വിഷയത്തില്‍ വിശദീകരണം നല്‍കികൊണ്ട് അമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൈംഗികചൂഷണത്തെക്കുറിച്ചോ അവസരങ്ങള്‍ നിഷേധിച്ചെന്ന് ആരോപിച്ചോ ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്നാല്‍, അഭിനേതാക്കളുടെ പരാതികള്‍ക്കെല്ലാം പരിഹാരം കണ്ടുവെന്ന ഭാരവാഹികളുടെ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് നടി ശ്രീദേവിക രംഗത്തെത്തി.Read More


സന്നിധാനത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു; പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞത്; നടപ്പന്തലില്‍ പ്രതിഷേധം; നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ശബരിമല: സന്നിധാനത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞത്. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധമാണ്. ആന്ധ്ര സ്വദേശി ബാലമ്മയാണ് ദര്‍ശനത്തിനായി നടപ്പന്തല്‍ വരെ എത്തിയത്. പ്രായം തെളിയിക്കുന്ന രേഖ കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.ഇവര്‍ക്ക് 50 വയസിന് താഴെ മാത്രം പ്രായമാണെന്നാണ് രേഖകളിലുള്ളത്.Read More


സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: സരിത എസ്.നായരുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന്Read More