Main Menu

’96’ ദീപാവലിക്ക് ടിവിയില്‍; പ്രതിഷേധവുമായി നടി തൃഷ

ചെന്നൈ: തീയറ്ററില്‍ നിറഞ്ഞോടുന്ന ചിത്രം ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടി തൃഷ. റിലീസ് ചെയ്ത് വെറും അഞ്ച് ആഴ്ച മാത്രം പിന്നിടുന്ന 96 ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് നടി തൃഷ രംഗത്ത് വന്നിരിക്കുന്നത്. തൃഷയ്‌ക്കൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന 96 തീയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കെയാണ് ദീപാവലി ദിനത്തില്‍ സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരേയാണ് തൃഷ രംഗത്തെത്തിയിരിക്കുന്നത്. അഞ്ചാമത്തെ ആഴ്ചയിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന 96 ടി.വി യില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണെന്നും പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റണമെന്നും തൃഷ ട്വീറ്റ് ചെയ്തു.

Trish Krish

@trishtrashers

Its our 5th week and we still have an 80% occupancy in all theatres.We as a team feel its unfair to be premiering 96 this early. Its our request to push it to a Pongal viewing pls @SunTV Will be grateful

‘ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാം വാരമാണ്. ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങളുടെ ടീം കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു. 96 ടീം സണ്‍ ടിവിയോട് കടപ്പെട്ടിരിക്കും.’ എന്നും തൃഷ കുറിച്ചു. തൃഷയുടെ ട്വീറ്റിന് പിന്നാലെ പിന്തുണ അറിയിച്ച് നിരവധി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചാനല്‍ ഇതിനോട് പ്രതികരണം അറിയിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ വിദേശത്തും മികച്ച പ്രതികരണം നേടി 96 പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സണ്‍ ടിവി ഗ്രൂപ്പിന്റെ നിര്‍മ്മാണത്തിലിറങ്ങുന്ന ചിത്രം ‘സര്‍ക്കാരിന്’ തിയേറ്റര്‍ ലഭിക്കാനാണ് ഈ തിരക്കിട്ട തീരുമാനമെന്നും ആക്ഷേപം ഉണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്