Main Menu

700കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

പ്രളയത്തില്‍ കനത്ത നാശ നഷ്ടം നേരിടേണ്ടി വന്ന കേരളത്തിന് 700കോടി രൂപ നല്‍കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. കേരളത്തെ സഹായിക്കുന്നത് മനുഷ്യത്വരമായ ഉത്തരവാദിത്തമാണെന്നും സഹായമായി 700കോടി നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് യുഎഇ അറിയിച്ചത്.
യുഎഇയുടെ അമ്പാസിഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടം വിലയിരുത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. എത്ര സഹായം നല്‍കാന്‍ പറ്റുമെന്ന് പരിശോധിച്ച് വരികയാണെന്നും അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്