Main Menu

57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സാലറി ചാലഞ്ചില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആകെയുള്ള 4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ 2,77,338 ജീവനക്കാര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തത്. മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുക്കുകയായിരുന്നെങ്കില്‍ 2211 കോടി രൂപ ലഭിക്കുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.

സാലറി ചാലഞ്ചുമായി ബന്ധപ്പട്ട് നിരവധി എംഎല്‍എമാരാണ് ചോദ്യങ്ങളുയര്‍ത്തിയത്. ഇതിന് ഇന്നാണ് സര്‍ക്കാര്‍ രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്