Main Menu

48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!

വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്‌പ്ലേ.

3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശം 10,300). 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 1199 യുവാനാണ് (ഏകദേശം 12400 രൂപ) വില. എന്നാൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് (ഏകദേശം 14,500 രൂപ). ജനുവരി 15 മുതലാണ് വിൽപ്പന തുടങ്ങുന്നത്. ട്വിലൈറ്റ് ഗോൾഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 7 വിപണിയിലെത്തും.

സോണിയുടെ ഐഎംഎക്സ്586 സെൻസറുള്ളതാണ് 48 മെഗാപിക്സല്‍ ക്യാമറ. രണ്ടാമത്തെ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. ബാക്കിൽ രണ്ടു എൽഇഡി ഫ്ലാഷുളുണ്ട്. മുന്നിൽ 13 മെഗാപിക്സിന്റേതാണ് ക്യാമറ. ക്യുക്ക് ചാർജ് 4 പിന്തുണയുള്ള 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത്. 251 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും 23 മണിക്കൂർ സംസാര സമയവും ലഭിക്കും. 13 മണിക്കൂർ വിഡിയോ കാണാം, 7 മണിക്കൂര്‍ ഗെയിം കളിക്കാം. സാധാരണ സ്മാർട് ഫോണുകളിലെ മിക്ക കണക്ടിവിറ്റികളും റെഡ്മി നോട്ട് 7 ലുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്