Main Menu

300 ദര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം യുവാവിന് കിട്ടിയത് 5000 ദിര്‍ഹത്തിന്റെ പണിയും മൂന്ന് മാസം ജയില്‍ ശിക്ഷയും

300 ദിര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം ഏഷ്യക്കാരനായ 32 കാരന് നഷ്ടമായത് 5000 ദിര്‍ഹം. പോരാത്തതിന് മൂന്ന് മാസം ജയില്‍ ശിക്ഷയും. ഷാര്‍ജയിലാണ് സംഭവം. മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നും ഇന്‍വോയിസോ ബില്ലോ ഇല്ലാതെയാണ് ഏഷ്യക്കാരന്‍ ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഈ ഫോണ്‍ മോഷ്ടിച്ചതായിരുന്നു എന്ന കാരണമാണ് ഏഷ്യക്കാരനെ കോടതി കയറ്റിയത്.

ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ ഫോണ്‍ വാങ്ങുന്നത്. ഫോണ്‍ വിറ്റയാളെ ഷാര്‍ജയില്‍ താന്‍ താമസിക്കുന്ന കെട്ടിടത്തിനു സമീപത്ത് വച്ചാണ് പരിചയപ്പെടുന്നത്. ഇയാള്‍ സാംസങ്ങിന്റെ പുത്തന്‍ ഫോണ്‍ 300 ദിര്‍ഹത്തിന് (ഏകദേശം 5600 രുപ) നല്‍കാമെന്നു പറയുകയായിരുന്നു. എന്നാല്‍ ഫോണ്‍ വിറ്റ വ്യക്തി ഫോണുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഏഷ്യക്കാരന് കൈമാറിയുമില്ല.

ഇത് മോഷ്ടിച്ച ഫോണാണെന്ന് ഏഷ്യക്കാരന്‍ മനസിലാക്കുന്നത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്. തനിക്ക് ഫോണ്‍ വിറ്റയാളെ മുമ്പേ അറിയില്ലെന്നും, ഇപ്പോള്‍ അയാളെ കാണാനില്ലെന്നുമാണ് ഏഷ്യക്കാരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. ഷാര്‍ജയിലെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 5000 ദിര്‍ഹം (ഏകദേശം 93,500 രുപ) പിഴയും മൂന്നു മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഈ തുക തനിക്ക് അടയ്ക്കാനാവില്ലെന്ന് ഏഷ്യക്കാരന്‍ കോടതിയെ അറിയിച്ചു. കേസ് 29 ന് വീണ്ടും പരിഗണിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്