Main Menu

25വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച നല്ല വേഷമായിരുന്നു; തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ല: ബാബുരാജ്

കൂദാശ എന്ന തന്റെ ചിത്രത്തിന് തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ലെന്ന് നടന്‍ ബാബുരാജ്. പലരും മലയാള സിനിമയെ കുറിച്ച് വലിയ വായില്‍ സംസാരിക്കുമെങ്കിലും തീയറ്റര്‍ ഉടമകളില്‍ പലര്‍ക്കും തമിഴ് സിനിമയോടൊണ് താത്പര്യം. കൂദാശയ്ക്ക് തീയറ്റര്‍ ലഭിച്ചെങ്കിലും ഒരു ഷോയൊക്കെയാണ് തന്നതെന്നും ബാബുരാജ് പറഞ്ഞു.

കൂദാശയുടെ ഡിവിഡി ഇറങ്ങിയതിന് ശേഷം വന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയ ഫെയ്സ് ബുക്ക് ലൈവിലാണ് ബാബുരാജ് തന്റെ ചിത്രത്തോട് കാണിച്ച അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയില്‍ എത്തി 25വ്ര‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു നല്ല കഥാപാത്രം ലഭിച്ചത്. 15വര്‍ഷമാണ് ഒരു ഡയലോഗിന് വേണ്ടി കാത്തിരുന്നത്.  അത് ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും ബാബുരാജ് പറയുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്