Main Menu

September, 2018

 

അത് റെയ്ഡ് അല്ല, ആദായ നികുതി വകുപ്പിന്റെ പരിശോധനയാണ്; മൂന്നുകൊല്ലത്തെ നികുതി ഞാന്‍ മുന്‍കൂറായി അടച്ചിട്ടുണ്ട്: വിജയ് സേതുപതി (വീഡിയോ)

തമിഴ് സിനിമയിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ വീട്ടില്‍ റെയ്ഡ് നടന്ന വിവരം മിക്ക മാധ്യമങ്ങളിലും വാര്‍ത്തായായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി വിജയ് സേതുപതി രംഗത്തെത്തി. തന്റെ വീട്ടില്‍ നടന്നത് റെയ്ഡ്Read More


ഇടതുസര്‍ക്കാരിന്റെ നയം മദ്യവര്‍ജനമാണ്; മദ്യ നിരോധനം അല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ നയം മദ്യവര്‍ജനമാണ്, മദ്യ നിരോധനം അല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് ആ നയം അനുസരിച്ചാണ്. തൃശൂരിലെ അനുമതി അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.


ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും; അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന യോഗത്തില്‍

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും. ബുധനാഴ്ച ചേരുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയോടെ ഭക്തരുടെ എണ്ണത്തില്‍ 40Read More


ഐഎസ്എല്‍ അഞ്ചാം സീസണ് വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പോരാട്ടത്തില്‍ എടികെയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണ് വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ മൈതാനത്ത് വീഴ്ത്തിയാണ്Read More


നാശം വിതച്ച് ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്ക് നീങ്ങുന്നു; കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കഗോഷിമ: തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്ക് നീങ്ങുന്നു. ട്രാമിക്കൊപ്പം കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് .ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത്Read More


തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചവരില്‍ 2 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.


സിപിഐഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും; പി.കെ.ശശിക്കെതിരായ റിപ്പോര്‍ട്ടില്‍ തിരുമാനമെടുക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും. പി.കെ.ശശിക്ക് എതിരായ ലൈംഗിക ആരോപണം അന്വേഷിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി തിരുമാനമെടുക്കും. പി.കെ ശശി വിഷയത്തിലെ നടപടിയാണ് ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന തീരുമാനം. ലൈംഗികRead More


95 ലക്ഷം സാരികള്‍ ഒരുക്കിവെച്ച് തെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരുന്ന തെലങ്കാന സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്‍ കൊടുത്തത് എട്ടിന്റെ പണി

ഹൈദരാബാദ്: കാലാവധി തികയാന്‍ നോക്കിനില്‍ക്കാതെ തെരഞ്ഞെടുപ്പ് നേരത്തെയാക്കി നിയമസഭ പിരിച്ചു വിട്ട തെലങ്കാന സര്‍ക്കാരിനെയും ഭരണകക്ഷിയായ ടിആര്‍എസിനെയും വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതാണ് ടിആര്‍എസിന്റെRead More


ബ്രൂവറി വിവാദത്തില്‍ മലക്കം മറിഞ്ഞ് കാനം രാജേന്ദ്രന്‍; ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ മലക്കം മറിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല. അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയം. ആരോപണം ഉന്നയിക്കുന്നവര്‍Read More


പരിശോധനക്ക് വാഹനം നിര്‍ത്തിയില്ല; ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ കമ്പനി സെയില്‍സ് മാനേജരെ പൊലീസ് വെടിവെച്ചു കൊന്നു; രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ കമ്പനി സെയില്‍ മാനേജരെ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു.  വിവേക് തിവാരിയെ(38) എന്നയാളാണ് കൊല്ലപ്പെട്ടത്.  ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കാറില്‍ ഒപ്പമുണ്ടായിരുന്നയാള്‍ നിഷേധിച്ചു. രണ്ട്Read More