Main Menu

Tuesday, September 11th, 2018

 

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ മിഷണറീസ് ഓഫ് ജീസസ് കക്ഷി ചേരും

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണം നടക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു.


തടിച്ച ചുണ്ടും കരീബിയന്‍ മുടിയും; സെറീനക്കെതിരെ വംശീയ അധിക്ഷേപവുമായി കാര്‍ട്ടൂണ്‍; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു

കഴിഞ്ഞ ദിവസം നടന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ട ടെന്നിസ് താരറാണി സെറീന വില്യംസ് സിറ്റിങ് അംപയറോട് തര്‍ക്കിച്ചത് ലോകം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് മുമ്പ് കോര്‍ട്ടില്‍ വെച്ച് വസ്ത്രം അഴിച്ച ആലിസ്Read More


തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടഗട്ട്: തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 60 പേരുണ്ടായിരുന്നതായാണ് വിവരം. ഇവിടത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്. ചൊവ്വ,Read More


ഉപരോധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിട; വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരംതേടി ട്രംപിന് കിമ്മിന്റെ കത്ത്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്‍ കത്തയച്ചു. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരംതേടിയാണ് കിംമ്മിന്റെ കത്ത്. അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ സൗഹാര്‍ദം പുസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കത്ത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കിമ്മിന്റെ കത്തുRead More


ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം; എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ല; നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കും. ധനക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കും. നികുതി കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.Read More


സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയെന്നും വിമർശനം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കന്യാസ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയിലും നടപടിയെടുത്തില്ല. കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയുണ്ട്. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിന് ശേഷംRead More


മുന്‍ വിശ്വ സുന്ദരി ചെല്‍സി സ്മിത്ത് അന്തരിച്ചു; ആദരാഞ്ജലിയുമായി സുസ്മിത സെന്‍

വിശ്വഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്ത് മരണത്തിന് കീഴടങ്ങി. ഇന്ത്യക്കാരി സുസ്മിത സെന്നിന്റെ പിന്‍ഗാമിയായി 1995ല്‍ വിശ്വസുന്ദരിപ്പട്ടം ചൂടിയ അമേരിക്കക്കാരി ചെല്‍സി സ്മിത്ത് അര്‍ബുദ ബാധിതയായാണ് മരിച്ചത്. കരളില്‍ അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന ചെല്‍സിയുടെ അന്ത്യം 45-ാംRead More


ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി.ജയരാജന്‍; സര്‍ക്കാരിന് മേല്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് മേല്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് പോലുമില്ല. നീതിപൂര്‍വമായ അന്വേഷണത്തിന് സമയം വേണ്ടിവന്നേക്കാം. സര്‍ക്കാരിന് മേല്‍ ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താനാകില്ല. കേസ് അന്വേഷണംRead More


കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ്. കലോത്സവ മാന്വലില്‍ മാറ്റങ്ങള്‍ വരുത്തും. പതിനേഴിന് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം അറിയിക്കും. ഉചിതമായ വേദി പിന്നീട് തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെRead More


നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയത്; വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരംRead More