Main Menu

Monday, September 10th, 2018

 

വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങള്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമായ 40 സേവനങ്ങള്‍ പെട്ടെന്ന് തന്റെ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡല്‍ഹിയില്‍ തുടക്കം കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സേവനങ്ങള്‍ക്കായി കാത്ത് നിന്ന് മുഷിയുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെജ്രിവാള്‍ അറിയിച്ചു.Read More


ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതിRead More


‘കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു?; സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അറിയിക്കണം’; ബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി. സ്വീകരിച്ച നടപടി അറിയിക്കണം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്നുRead More


കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തി; ഇടത് കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസമ്മയുടെത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലയിരുത്തല്‍. അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തി. ഇടത് കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവെന്നും റിപ്പോര്‍ട്ട്. വെള്ളം ഉളളില്‍ ചെന്നതാണ്Read More


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി വത്തിക്കാന് നല്‍കിയെന്ന് മൊഴി; ഭഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി വത്തിക്കാന് നല്‍കിയെന്ന് മൊഴി. ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലാണ് ഇക്കാര്യം മൊഴി നല്‍കിയത്. മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉള്ളടക്കം അറിയില്ലെന്ന് ബിഷപ്പ് പറഞ്ഞു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടേതാണ് പരാതി.


ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല; മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ മാത്രമാണ് സംതൃപ്തര്‍; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല. റഫാലിനെ കുറിച്ചും മോദി മിണ്ടുന്നില്ല. മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ മാത്രമാണ് സംതൃപ്തര്‍. മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിRead More


ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മോട്ടി നഗറില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. മോട്ടി നഗറിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഡിഎല്‍എഫ് ക്യാപിറ്റല്‍ ഗ്രീന്‍സിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട 5Read More


കന്യാസ്ത്രീക്ക് എതിരായ മോശം പരാമര്‍ശം; പി സി ജോര്‍ജ് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: കുറവിലങ്ങാട് മഠത്തില്‍ പീഡനത്തിനരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ പി സി ജോര്‍ജിനെതിരെ നടപടി. പി സി ജോര്‍ജ് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം. സെപ്റ്റംബര്‍ 20ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെRead More


(Untitled)

പത്തനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന വാദത്തില്‍ പൊലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചു പല തരത്തിലുള്ള ചര്‍ച്ചകളായി. സിസ്റ്റര്‍ സൂസമ്മRead More


പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും ഇന്ധനവില വര്‍ധിക്കുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 99.99 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 82.72Read More