Main Menu

Sunday, September 2nd, 2018

 

തിരുവനന്തപുരത്ത് 10ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു

തിരുവനന്തപുരം  നേമം വെങ്ങാന്നൂരില്‍ പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. വാടക വീട്ടിലാണ് ഈ ലഹരി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി.


ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടിക്ക് താഴെയെത്തി. അതിനാലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. മൂന്ന് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നത് തുടരുന്നു. ജൂലൈ 30നാണ് ഇടുക്കി ഡാമില്‍  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.


ഇടുക്കിയില്‍ മഹാശുചീകരണം ആരംഭിച്ചു

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മഹാശുചീകരണ യജ്ഞം തുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചിരുന്നുവെങ്കിലും ദുര്‍ഘട പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് മഹാശുചീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപന പരിധിയിലും ഇന്ന് ശുചീകരണ യജ്ഞം നടക്കും. ശുചീകരണ യജ്ഞത്തിന്റെRead More


എലിപ്പനി: സംസ്ഥാനത്ത് 21 മരണം; 13 ജില്ലകളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുദിവസത്തിനിടെ 21 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ മാത്രം കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഏഴുപേരും ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെവരെ കോഴിക്കോട് മെഡിക്കല്‍Read More


കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുമെന്ന സൂചന നല്‍കി ബിജെപി കേന്ദ്രനേതൃത്വം; കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി.മുരളീധര റാവു

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുമെന്ന സൂചന നല്‍കി ബിജെപി കേന്ദ്രനേതൃത്വം. കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പരസ്യമാക്കാനാവില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധര റാവു പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാനത്ത് ബിജെപി തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ്Read More


പ്രളയത്തില്‍ ആലപ്പുഴ ജില്ലയില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് വീടുകള്‍ക്ക്; വാസയോഗ്യമല്ലാതായത് 20,000ത്തിലധികം വീടുകള്‍

ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് വീടുകള്‍ക്ക്. 120 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ആലപ്പുഴയില്‍ 2126 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരുപതിനായിരത്തിലധികമാണ് വാസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം. ക്യാംപുകളില്‍നിന്ന് പിരിഞ്ഞുപോയതോടെ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പേരും.Read More


കോഴിക്കോട് ബാലുശേരിയില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശേരി പാറമുക്കില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാറമുക്ക് സ്വദേശി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിന്‍ഷയെ പൊലീസ് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. റിന്‍ഷ ഭര്‍ത്താവുമായി പിരിഞ്ഞിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; മന്ത്രിസഭാ യോഗങ്ങളില്‍ ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. യാത്ര അയപ്പും മാധ്യമ ബഹളവുംRead More


കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; അറസ്റ്റ് വേണമെന്ന ഉറച്ച നിലപാടില്‍ അന്വേഷണസംഘം

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം. ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്നാണ് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുന്നത്.  അതേസമയം ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് കണ്ടെത്തി. കന്യാസ്ത്രീ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നRead More


ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കി

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്റെ ഭാര്യ ഡോ പി.കെ.ജമീല, ജി.സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളിRead More