Main Menu

September, 2018

 

പൊലീസുകാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ വിചിത്രവാദങ്ങളുമായി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

കാസര്‍ഗോഡ്: പൊലീസുകാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ വിചിത്രവാദങ്ങളുമായി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സ്ഥാനക്കയറ്റങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമെന്ന് സൂചിപ്പിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയാണ് സര്‍ക്കുലര്‍ ഇറക്കിയത്. തെറ്റുചെയ്യുന്നവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ മഹാമനസ്‌കത. സര്‍ക്കാര്‍ ചിലവില്‍ ശബരിമല ദര്‍ശനംRead More


ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവ് ജയറാം അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. നിര്‍മാതാവ് എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയറാം.


തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ കെ ശൈലജ

മലപ്പുറം: തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ നാല്Read More


ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന്  വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു.ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെRead More


റഫാല്‍ ഇടപാട്: 1,30,000 കോടിയുടെ നഷ്ടം; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം; കമ്മീഷന് കോണ്‍ഗ്രസ് നിവേദനം നല്‍കി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു.  ഇടപാടില്‍ 1,30,000Read More


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു; കസ്റ്റഡിയില്‍ വെച്ച് ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങള്‍ വാങ്ങിയെന്ന് ഫ്രാങ്കോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും. രണ്ടു ദിവസത്തെRead More


പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവിക സേന; പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം

ന്യൂഡല്‍ഹി: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച്Read More


സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍; സമരത്തില്‍ പങ്കെടുത്തതുകൊണ്ട് നടപടി എടുക്കാന്‍ അവകാശമില്ല

വയനാട്: ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത സഭയ്‌ക്കെതിരെ വനിതാ കമ്മീഷന്‍. സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്നും സമരത്തില്‍ പങ്കെടുത്തതുകൊണ്ട് നടപടി എടുക്കാന്‍ അവകാശമില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.


ഗോവ മന്ത്രിസഭയില്‍ അഴിച്ചുപണി; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

പനാജി: ഗോവയില്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും. ഇവര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക്Read More


ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചു. ആരോഗ്യം മോശമായെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. അതേസമയംRead More