Main Menu

Tuesday, August 28th, 2018

 

പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രളയക്കെടുതി: മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ഗാന്ധി; മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കും

ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്ന് രാഹുല്‍ഗാന്ധി. കര്‍ഷകരെ പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും. എങ്കിലും കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക്Read More


റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊല; സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ

റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊലയ്ക്ക് ഒരു വര്‍ഷം തികയവെയാണ് സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടത്. വംശഹത്യയും യുദ്ധക്കുറ്റങ്ങളും മ്യാന്മര്‍ സൈന്യത്തിനെതിരെ ചുമത്തുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളെല്ലാം മ്യാന്മര്‍ സൈന്യം കാറ്റില്‍ പറത്തിയെന്ന് വ്യക്തമാക്കിയാണ് സൈന്യം വിചാരണ നേരിടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടത്.Read More


സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലിഡീവ്സ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ വിവാദ ട്വീറ്റില്‍ മാലിഡീവ്സ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സുബ്രഹ്മണ്യന്‍ സ്വാമി. മാലിഡീവ്സിലെ  തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായാല്‍ ഇന്ത്യ മാലിഡീവ്സില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് മാലിഡീവ്സിന്റെ പ്രതികരണമുണ്ടായത്.Read More


കീകീക്കു പിന്നാലെ വീണ്ടും സാഹസിക ചലഞ്ചുമായി സോഷ്യല്‍ മീഡിയ; കുട ചൂടി കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നു ചാടുന്ന മേരി പോപ്പിന്‍സ് ചലഞ്ച് വൈറല്‍

കീകീ ചലഞ്ചിനു പിന്നാലെ വീണ്ടുമൊരു ഹാര്‍ട്ട് ബ്രേക്കിംങ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. കീകിയില്‍ ഓടുന്ന കാറിനൊപ്പം ഡാന്‍സ് ചെയ്താണ് വീഡിയോ എടുക്കുന്നതെങ്കില്‍ പുതിയ ചലഞ്ചായ മേരി പോപ്പിന്‍സ് ചലഞ്ചില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് കുട ചൂടി താഴേക്ക് ചാടി വേണംRead More


കേരളത്തെ പുനര്‍നിര്‍മിക്കാന്‍ തന്റെ ഒരു മാസത്തെ ശമ്പളത്തോടൊപ്പം സ്വര്‍ണമാല കൂടി ഊരിനല്‍കി; പുതിയ മാതൃക സൃഷ്ടിച്ച് ഷമീമ ടീച്ചര്‍

തലശേരി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനുളള കഠിന പ്രയത്‌നത്തിലാണ് മലയാളികള്‍. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ ചെറുതും വലുതുമായ അനേകം സഹായങ്ങളാണ് ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാലRead More


ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്; താരത്തിന് വിദേശത്തും കളിക്കാനാകില്ല

ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ അപ്പീല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍Read More


പ്രളയത്തിന് കാരണം കാലാവസ്ഥ നിരീക്ഷണത്തിലെ അപാകത; ഡാം നേരത്തെ തുറന്നുവിടാമായിരുന്നു: ഇ. ശ്രീധരന്‍

കൊച്ചി: പ്രളയത്തിന് കാരണം കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയെന്ന് ഇ. ശ്രീധരന്‍. ഡാം നേരത്തെ തുറന്നുവിടാമായിരുന്നു. സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം, പ്രളയക്കെടുതിയെക്കുറിച്ചും ഡാമുകള്‍Read More


ലോകബാങ്ക് സംഘം നാളെ കേരളത്തില്‍; സംസ്ഥാനം ദീര്‍ഘകാല വായ്പ തേടും

തിരുവനന്തപുരം: ലോകബാങ്ക് സംഘം നാളെ കേരളത്തിലെത്തും. സംസ്ഥാനം ദീര്‍ഘകാല വായ്പ തേടും. പ്രളയക്കെടുതി സംബന്ധിച്ച് സംഘം വിശദപഠനം നടത്തും. പഠത്തിന് ശേഷമാകും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം. ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി. ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ചRead More


ചരിത്രം കുറിച്ച ഫൈനല്‍ അരങ്ങേറ്റത്തില്‍ പി വി സിന്ധുവിന് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു. ഇന്ന് നടന്ന തുടര്‍ച്ചയായ മൂന്നാം ഫൈനലിലും ഇന്ത്യ തോല്‍വി രുചിച്ചു. ചരിത്രം കുറിച്ചാണ് പി വി സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാംRead More