Main Menu

Monday, August 27th, 2018

 

കണ്ണന്താനം അല്‍പ്പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു; ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ?; രൂക്ഷ വിമര്‍ശനവുമായി ബിജെപി മുഖപത്രം

കോഴിക്കോട്: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ രൂക്ഷ വിമര്‍ശനം. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് മന്ത്രി നടത്തിയ പ്രതികരണങ്ങള്‍ വകതിരിവില്ലാത്തതായിരുന്നെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടിRead More


ഗോധ്ര കൂട്ടക്കൊലക്കേസില്‍ രണ്ട് പേര്‍ കൂടി കുറ്റക്കാര്‍; മൂന്ന് പേരെ കുറ്റവിമുക്തരാക്കി

2002 ഗോധ്ര കൂട്ടക്കൊലക്കേസില്‍ രണ്ട് പേര്‍ കൂടി കുറ്റക്കാര്‍. പ്രത്യേക വിചാരണ കോടതിയുടേതാണ് വിധി. മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. ഫറൂഖ് ബന്ന, ഇമ്രാന്‍ എന്ന ഷേരു ബാട്ടിക് എന്നിവരെയാണ് കുറ്റക്കാരായി വിധിച്ചത്. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.


കേരളത്തോട് വീണ്ടും അവഗണന; അരിക്ക് പിന്നാലെ സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. അരിക്ക് പിന്നാലെ മണ്ണെണ്ണയും സൗജന്യമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി ഇല്ലാതെയാണ് 12,000 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചത്. മണ്ണെണ്ണ ലിറ്ററിന് 70 രൂപ നല്‍കണം.  കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യംRead More


ചരിത്രം കുറിച്ച് പി വി സിന്ധു; ആദ്യമായി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒളിംപിക്, ലോക ബാഡ്മിന്റണ്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയായ സിന്ധുവിന്റെ ഫൈനല്‍Read More


യുഎഇ സ്ഥാനപതി കേരളത്തിലേക്ക്?; അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ സന്നദ്ധപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയേക്കും. അതേസമയം കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ്  യുഎഇ ഭരണാധികാരിRead More


വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റുകളിലെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദബി പൊലീസ്

അബുദബി: ഓണ്‍ലൈന്‍ വഴിയുള്ള ജോലി തട്ടിപ്പ്കള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദബി പൊലീസ്. വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനെതിരെ കരുതിയിരിക്കണമെന്നും അബുദബി പൊലീസ് പറഞ്ഞു. ജോലി അന്വേഷിച്ചെത്തുന്നവരും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരും ജോലിക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് സ്ഥാപനത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നു സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ്Read More


പുതിയ കേരളത്തിനായി ഗവര്‍ണറും; ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജസ്റ്റിസ് പി.സദാശിവം

തിരുവനന്തപുരം: പുതിയ കേരളത്തിനായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇന്ന് തന്നെ പണം കൈമാറും. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.


ബിഗ് ബോസ് വീട്ടിലെ പ്രണയം വിവാഹത്തിലേക്ക്; തനിക്ക് ശ്രീനിഷിനോട് പ്രണയമാണ് തന്റെ വീട്ടുകാരോട് ഇതിനെപ്പറ്റി മോഹന്‍ലാല്‍ സംസാരിക്കണമെന്ന ആവശ്യവുമായി പേളി; പ്രണയം തുറന്നു പറഞ്ഞ താരജോഡികളെ ആശിര്‍വദിച്ച് മോഹന്‍ലാല്‍

ബിഗ് ബോസില്‍ ഒരു പ്രണയം പൂവിട്ടിട്ടുണ്ടെന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആദ്യം അതാരൊക്കെ തമ്മിലാണ് എന്നൊരു സംശയം നിലനിന്നു എങ്കിലും പിന്നീട് ഒട്ടും താമസിക്കാതെ തന്നെ ആ പ്രണയ ജോഡികള്‍ ശ്രിനിഷും പേളി മാണിയുമാണെന്ന് എല്ലാവരും കണ്ടെത്തിയിരുന്നു. പേളിയുടെRead More


വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നെഹ്‌റു മ്യൂസിയത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ ശ്രമിച്ചിരുന്നില്ല; എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം ഖേദകരം; മോദിക്ക് മന്‍മോഹന്‍ സിങ്ങിന്റെ കത്ത്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മേഹാന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തീന്‍മൂര്‍ത്തി ഭവന്‍ സമുച്ചയത്തിലെ നെഹ്‌റു സ്മാരക മ്യൂസിയത്തിനും ഗ്രന്ഥശാലയ്ക്കും മാറ്റമൊന്നും വരുത്തരുതെന്ന് ആവശ്യപ്പെട്ടാണ് മന്‍മോഹന്‍ സിങ്ങിന്റെ കത്ത്. തീന്‍മൂര്‍ത്തി ഭവന്‍ സമുച്ചയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മരണാര്‍ഥം മ്യൂസിയംRead More


സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് ഏറ്റുമുട്ടിയാണ് സൈന മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ചരിത്രക്കുതിപ്പിന്റെ സെമിഫൈനലിലാണ് സൈനRead More