Main Menu

Sunday, August 26th, 2018

 

കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി; 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രധാനമന്ത്രിയുമായും ആഭ്യന്ത്രിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രളയക്കെടുതിയെ അതിജീവിച്ച് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് വിവിധ  സംഘടനകളും രാജ്യങ്ങളുംRead More


രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍; പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. കേരളത്തിലെത്തി പ്രളയക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 28, 29, തിയതികളിലായിരിക്കും രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.


കേരളത്തിനായി കൈകോര്‍ത്ത് വിദേശ രാജ്യങ്ങളും; പ്രളയ ബാധിതര്‍ക്കായി സഹായം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം; ന്യുസിലാന്‍ഡ് പ്രതിപക്ഷ നേതാവും കേരളത്തിനായി രംഗത്ത്; കേരളത്തോട് കേന്ദ്രം മുഖം തിരിക്കുമ്പോഴും ലോക രാജ്യങ്ങള്‍ മലയാളിക്കൊപ്പം

ഓക് ലാന്‍ഡ്: വിദേശികള്‍ക്കേറെ പ്രിയപ്പെട്ടനടാണ് കേരളം. അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്ന കേരളം പക്ഷേ ഇന്ന് വളരെ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളക്കരയാകെ വെള്ളത്തില്‍ മുക്കിയ പ്രളയം വിദേശികളുടെ പ്രിയപ്പെട്ട നാടിന്റെ മുഖഛായ തന്നെ ഇന്ന് മാറ്റിക്കളഞ്ഞു. ഈRead More


ഇതര സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാധനങ്ങള്‍ സ്വീകരിക്കാന്‍ ആളില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടന്ന് നശിക്കുന്നു

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാമഗ്രികള്‍ സ്വീകരിക്കാന്‍ ആളില്ലാതെ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. മരുന്ന്, കുടിവെള്ളം, ബിസ്‌കറ്റ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് സൗത്ത് സ്റ്റേഷനില്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. മൂന്നു ദിവസമായി സാധനങ്ങള്‍ ഇവിടെRead More


പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സഭാധികാരികള്‍ നടപടിയെടുക്കാത്തത് വേദനാജനകവും നാണക്കേടുമാണ്: മാര്‍പാപ്പ

ഡബ്ലിന്‍: പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയാതെ വന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. ഐറിഷ് റിപ്പബ്ലിക്കില്‍ നടത്തുന്നRead More


‘ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ; ആ അനുഭവം വെച്ച് പറഞ്ഞതാവും’; അര്‍ണബ് ഗോസ്വാമിക്കെതിരെ എം.സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എംഎല്‍എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞതാവുമെന്നും സ്വരാജ് ഫെയ്‌സ്ബുക്കില്‍Read More


മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തെ രക്ഷിക്കാം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്‍കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം.Read More


മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടില്‍ ആദ്യമായി മോഹന്‍ലാല്‍ നേരിട്ടെത്തി; പ്രളയക്കെടുതിക്കിടെ ഓണാഘോഷം ചുരുക്കിയ ബിഗ് ബോസ് വീട്ടില്‍ ലാലേട്ടന്‍ എത്തിയതോടെ കളിമാറി

മലയാളികളുടെ കാഴ്ചാ അഭിരുചികളെ മാറ്റിക്കുറിച്ചുകൊണ്ട് എത്തിയ ടെലവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. വ്യത്യസ്തരായ അനേകം മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടി തുടക്ക സമയത്ത് ജനശ്രദ്ധയാകര്‍ഷിച്ചത് അതിന്റെ അവതാരകനിലൂടെയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹല്‍ലാല്‍ അവതാരകനായി എത്തി എന്നതാണ് ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്.Read More


ആറന്‍മുളയിലും കോഴഞ്ചേരിയിലും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: ആറന്‍മുളയിലും കോഴഞ്ചേരിയിലും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഭക്ഷണം എത്തിക്കാന്‍ ഏകോപന സമിതികള്‍ രൂപീകരിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളഡ് മാപ്പിങ്ങിനുള്ള സംവിധാനം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം മോട്ടറുകളും ജനറേറ്ററുകളും ഉപയോഗിച്ച് കിണറുകൾRead More


വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി എം.എം.മണി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.എം.മണി. നാല് ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കും. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും എം.എം.മണി പറഞ്ഞു. അതേസമയം പുനര്‍നിര്‍മ്മാണത്തിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ ചെയ്യമെന്ന്Read More