Main Menu

Tuesday, August 21st, 2018

 

ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയിലെ ഭരണകൂടം സജ്ജമെന്ന് ഐക്യരാഷ്ട്രസഭ; പ്രളയം നേരിടാന്‍ സര്‍ക്കാരും ജനങ്ങളും സ്വീകരിച്ച നടപടികള്‍ അഭിനന്ദനീയം; ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കാന്‍ തയ്യാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ഇന്ത്യയിലെ ഭരണകൂടം സജ്ജമെന്ന് യുഎന്നിന്റെ വിശദീകരണം. ദുരിതാശ്വാപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. കേരളത്തിന് വേണ്ട സഹായങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ ഓഫീസ് നല്‍കുമെന്നും അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേച്ചിന്റെRead More


ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. പ്രളയത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അടഞ്ഞു കിടന്ന എല്ലാ വീടുകളിലും പോയെന്ന് സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പിRead More


കേരളത്തിന് സൗജന്യ അരിയില്ല; കേന്ദ്രം നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് നല്‍കേണ്ടത് 233 കോടി രൂപ; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുറയ്ക്കും

ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിനിടയിലും കേരളത്തിന് സൗജന്യ അരിയില്ല. 233 കോടി രൂപ കേന്ദ്രത്തിന് അരിയുടെ വിലയായി നല്‍കേണ്ടി വരും. 89. 540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. കേരളം തല്‍ക്കാലം പണം നല്‍കേണ്ടതില്ല. എന്നാല്‍ പണം നല്‍കിയില്ലെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസRead More


നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 220 കോടി മുതല്‍ 250 കോടി വരെയെന്ന് കണക്ക്

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി വരെ നഷ്ടമെന്ന് കണക്ക്. 26ന് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലുംRead More


അഭിനന്ദനങ്ങളേറ്റു വാങ്ങി ജെയ്‌സല്‍; മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലാണ് താരം

മലപ്പുറം: വേങ്ങര മുതലമാട്ടെ വെള്ളക്കെട്ടില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരെ രക്ഷാബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിനെ അഭിനന്ദിക്കുന്ന തിരക്കിലാണ് ആളുകള്‍. നിരവധി പേരാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നായി ജെയ്‌സലിനെ വിളിച്ചുകൊണ്ടിരിക്കുന്നത്. ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജെയ്‌സല്‍ മുട്ടുകുത്തിനില്‍ക്കുകയായിരുന്നു.Read More


മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം അയച്ചയാള്‍ പിടിയില്‍

നെന്മാറ: പ്രളയ ദുരന്തത്തിനിടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെRead More


പ്രളയക്കെടുതിയില്‍ വലഞ്ഞവരെ സഹായിക്കാന്‍ ഓടിനടന്നു; ഒടുവില്‍ മരണം വന്ന് വിളിച്ചപ്പോള്‍ പറന്നകന്നു; കേരളം മറക്കില്ല ഇവരെ

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലഞ്ഞവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ നിന്നവരായിരുന്നു അവര്‍. വേണ്ട സഹായങ്ങളെത്തിച്ച ശേഷം ആ നാല് പേരും വിടവാങ്ങി. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്ന ചെന്നിത്തല സ്വദേശികളായ അനീഷ് (36), വി.കെ.മോഹനന്‍ (57), വയലാര്‍ സ്വദേശി വിനോദ് (32), കൂത്താട്ടുകളുംRead More


കേരളത്തിലേക്കുള്ള ഫണ്ട് സ്വരൂപിക്കുന്ന സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം വേണം: നവ്ദീപ് സിങ് സൂരി

അബുദബി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ ഫണ്ട് സ്വരൂപിക്കുന്ന യുഎഇയിലെ സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണമയക്കാം എന്നും അദ്ദേഹം പറഞ്ഞു.Read More


മസ്തിഷ്‌ക ജ്വരം: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മരിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനിRead More


ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തുടരും; കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെങ്ങന്നൂര്‍: സൈന്യത്തിന്റെ പ്രവര്‍ത്തനം വരുംദിവസങ്ങളിലും ചെങ്ങന്നൂരില്‍ തുടരും. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തുകൊണ്ടുവരും. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് അടുത്ത ദൗത്യം. രക്ഷാപ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ഹേമന്ത് രാജ് പറഞ്ഞു. അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന്Read More