Main Menu

Saturday, August 4th, 2018

 

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി പരസ്യചിത്രത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ്; പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും

മലപ്പുറം: പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തില്‍ തെറ്റായ സന്ദേശവുമായി അഭിനയിച്ച മോഹന്‍ലാലിനെതിരെ നിയമനടപടിയെടുക്കുമെന്ന് ഖാദി ബോര്‍ഡ്. ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ചതിന് മോഹൻലാലിന് വക്കീൽ നോട്ടിസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് അറിയിച്ചു.  ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെRead More


ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിരക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. തിരക്കിനിടയില്‍ കുഴഞ്ഞുവീണായിരുന്നു മരണം. തിരുവനന്തപുരം പ്രാച്ചമ്പലം സ്വദേശി ഹരി (45) ആണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയിലെ ഐമാള്‍ ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്.Read More


മുന്‍കൂര്‍ അനുമതി വേണം; അന്വേഷണസംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ സാധിച്ചില്ല

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെത്തിയ പോലീസ് സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ സാധിച്ചില്ല. പോലീസ് സംഘത്തെ വത്തിക്കാന്‍ പ്രതിനിധിയുടെ സുരക്ഷാസംഘം തിരിച്ചയക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വത്തിക്കാന്‍ പ്രതിനിധിയെ കാണാനും മൊഴിയെടുക്കാനും സാധിക്കൂRead More


നാരങ്ങ അധികം കഴിച്ചാൽ ഈ അസുഖം പിടിപ്പെടാം

ചെറുനാരങ്ങ എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉപയോ​ഗിക്കാറുണ്ട്.  ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ ഒരു പോലെ സഹായകവുമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും തടി കുറയ്ക്കാനുമെല്ലാം നാരങ്ങ ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ഇതിനൊപ്പം ചില പാര്‍ശ്വഫലങ്ങളും ചെറുനാരങ്ങയ്ക്കുണ്ട്. അതിനെ കുറിച്ചും കൂടി അറിഞ്ഞിരിക്കണം. ഗ്യാസ്‌ട്രോ ഈസോഫാഗല്‍Read More


സൂം ചെയ്ത് നോക്കുന്ന നിങ്ങളുടെ കണ്ണിലാണ് പ്രശ്നം; സദാചാരം പഠിപ്പിക്കാനെത്തിയ ആരാധകന് പ്രിയയുടെ മറുപടി

ചലച്ചിത്ര ലോകത്തെ മിന്നും നായികമാരെ സദാചാരം പഠിപ്പിക്കുന്ന ആരാധകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദീപിക പദുകണും പ്രിയങ്ക ചോപ്രയും മുതല്‍ അമലപോള്‍ വരെയുള്ളവര്‍ അത്തരം ആക്രമണത്തിന് ഇരയായിട്ടുണ്ട്. വസ്ത്രത്തിന്‍റെ നീളം സംബന്ധിച്ചുള്ള ക്ലാസുകളാണ് പലപ്പോഴും ആരാധകര്‍ നടിമാര്‍ക്ക് നല്‍കാറുള്ളത്. കാര്‍ത്തിയുടെ കടൈ കുട്ടി സിങ്കത്തിലൂടെRead More


തെലുങ്കരുടെ സ്വന്തം വൈഎസ്ആര്‍ ആയി മമ്മൂട്ടി; ‘യാത്ര’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ നിരവധി വൈഎസ്ആര്‍ ആരാധകരാണ് ദിനംപ്രതി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യാത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഷൂട്ടിംഗ് ലൊക്കേഷനില്‍Read More


നിര്‍ബന്ധിത പാദപൂജ; ചേര്‍പ്പ് സ്‌കൂളിന്റെ വിശദീകരണം ഡിപിഐ തള്ളി

നിര്‍ബന്ധിത പാദപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്‌കൂള്‍ മാനേജുമെന്റ് നല്‍കിയ വിശദീകരണം ഡിപിഐ തള്ളി. പാജപൂജ കുട്ടികള്‍ സ്വമേധയാ ചെയ്തതെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീകരണം. സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം നടപടിയിലേക്ക് നീങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഗുരുപൂജRead More


പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ജലന്ധറിലേക്ക്. ഡല്‍ഹിയിലുള്ള അന്വേഷണസംഘം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും ജലന്ധറിലേക്ക് പോകുക. അതിനിടെ, ഇരയായ കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ നിന്ന് യുവതി പിന്മാറിയിട്ടുണ്ട്.Read More


കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ സംശയം; തിരുവനന്തപുരത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍; മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യുന്നു

വണ്ണപ്പുറത്ത് കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ സംശയം. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങള്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പാങ്ങോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യുകയാണ്.Read More


ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ആളെ വെടിവച്ചുകൊന്നു

ജമ്മു: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബാത്തിന്‍ഡിയിലെ വീട്ടിലേക്കാണ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമംRead More