Main Menu

Friday, July 6th, 2018

 

നോര്‍ക്ക റൂട്ട്‌സ്; ഗാര്‍ഹികത്തൊഴിലാളികളുടെ ആദ്യ ബാച്ച് റിക്രൂട്‌മെന്റ് ഉടന്‍

കുവൈറ്റ്: നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് ഉടനെയുണ്ടാകും എന്ന് റിപ്പോര്‍ട്ട്. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്കറൂട്ട്‌സുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഗാര്‍ഹികത്തൊഴിലിനായി പുറപ്പെടേണ്ട നാല്‍പതോളം മലയാളികള്‍ക്കുള്ളRead More


തോമസ് ചാണ്ടിയ്‌ക്കെതിരായ വിജിലന്‍സ് കേസ്: ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം

തോമസ് ചാണ്ടിയ്‌ക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിംഗിള്‍ബെഞ്ച്. രജിസ്ട്രാര്‍ അസിസ്റ്റന്റ്, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരെ ചേംബറില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. അതേസമയം, താമസ്ചാണ്ടി ഉള്‍പ്പെട്ട വിജിലന്‍സ് കേസ് ഹൈക്കോടതി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ജി അടുത്ത ബുധനാഴ്ചത്തേയ്ക്ക്Read More


അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിനാണ് പുതിയ ചുമതല. സെന്‍ട്രല്‍ സിഐ അനന്തലാല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിനകത്തും പുറത്തുംRead More


ഫ്രാന്‍സ് -യുറഗ്വയ് മത്സരത്തില്‍ ഉറ്റ ചങ്ങാതിമാര്‍ ഏറ്റുമുട്ടുന്നു: ഗ്രീസ്മാന് സമ്മര്‍ദം; ഉപദേശവുമായി സുവാരസ്

ഫ്രാന്‍സ് -യുറഗ്വയ് മത്സരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഉറ്റചങ്ങാതിമാരാണ് കളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. അത്‌ലറ്റിക്കോ മഡ്രിഡില്‍ ഒന്നിച്ചുകളിക്കുന്ന ഫ്രഞ്ച് ഫോര്‍വേഡ് അന്റോയിന്‍ ഗ്രീസ്മാനും യുറഗ്വയ് ഡിഫന്‍ഡര്‍ ഡിയോഗോ ഗോഡിനും ഉറ്റ സുഹൃത്തുക്കളാണ്. മാത്രമല്ല ഗ്രീസ്മാന്റെ മകളുടെ തലതൊട്ടപ്പന്‍ കൂടിയാണ് ഗോഡിന്‍. രണ്ട് ടീമുകളുംRead More


കെഎസ്ആര്‍ടിസിയെ ലാഭകരമായ പൊതുമേഖല സ്ഥാപനമാക്കാനാണ് എംഡിയുടെ ശ്രമം; തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയെ പിന്തുണച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ ലാഭകരമായ പൊതുമേഖല സ്ഥാപനമാക്കാനാണ് എംഡിയുടെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയമാണ് എംഡി നടപ്പാക്കുന്നത്. പരിഷ്‌കാരങ്ങളോടും എംഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


ആര്‍എസ്പി യുഡിഎഫില്‍ തുടരുകയാണെങ്കില്‍ വലിയ തകര്‍ച്ച നേരിടും; യുഡിഎഫ് വിട്ട് വന്നാല്‍ ആര്‍എസ്പിയെ സ്വീകരിക്കും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുഡിഎഫ് വിട്ട് വന്നാല്‍ എല്‍ഡിഎഫ് ആര്‍എസ്പിയെ സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ആര്‍എസ്പി കേരള ഘടകത്തിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്പി യുഡിഎഫില്‍ തുടരുകയാണെങ്കില്‍ വലിയ തകര്‍ച്ച നേരിടുമെന്നും കോടിയേരി പറഞ്ഞു.Read More


ജെസ്‌നയോട് രൂപസാദൃശ്യം: അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാതായി

മുണ്ടക്കയം: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഇരുപത്തിയൊന്നുകാരി ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷയാണ്. ജസ്‌നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതു മുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു.മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍Read More


കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രം; ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തിൽ സംശയമില്ലെന്നു സുപ്രീം കോടതി. കേസുകൾ വിവിധ ബെഞ്ചുകൾക്കു വീതംവച്ചു നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ബെഞ്ചുകൾക്കു കേസുകൾ നൽകേണ്ടതു കൊളീജിയം ആണെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി. സുപ്രീം കോടതിയിലെRead More


ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം: അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍

കോട്ടയം: ജലന്ധര്‍ബിഷപ്പിനെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍. ബിഷപ്പിനെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകുമെന്നും ഒരു കാരണവശാലും കേസില്‍ നിന്ന് പിന്‍മാറില്ലെന്നും കന്യാസത്രീയുടെRead More


കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രം : സുപ്രീംകോടതി

കേസുകൾ വിഭജിച്ച് നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ സംശയമോ തർക്കമോ ഇല്ലെന്ന് കോടതി പറഞ്ഞു. കേസുകൾ വിഭജിച്ചു നൽകാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ ശാന്തി ഭൂഷന്റെ പൊതുതാൽപര്യ ഹർജി കോടതിRead More