Main Menu

Friday, June 29th, 2018

 

തീവണ്ടി വൈകിയോടും; എന്നോടെങ്കിലും ഒന്നു പറയാമായിരുന്നുവെന്ന് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ റിലീസ് മാറ്റി വച്ചു. റിലീസിംഗ് മാറ്റിവെച്ച കാര്യം ആഗസ്ത് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമാസാണ് നിര്‍മിക്കുന്നത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ടോവിനോ എന്നോടെങ്കിലും ഒന്ന്Read More


‘അമ്മ’ വിവാദത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം; ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല

‘അമ്മ’ സംഘടനയിലെ പ്രശ്‌നത്തില്‍ എംഎല്‍എമാരെ തള്ളി പറയാതെ സിപിഐഎം. എംഎല്‍എമാരായ കെ.ബി.ഗണേഷ് കുമാറിനോടും മുകേഷിനോടും സിപിഐഎം വിശദീകരണം തേടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമെടുത്തത്. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവംRead More


ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് ലാല്‍; ഔദ്യോഗിക ഭാരവാഹികള്‍ പ്രതികരിക്കട്ടേയെന്ന് ജയസൂര്യ

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക ഭാരവാഹികളാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്ന്Read More


രാജിവെച്ച നടിമാരും മഞ്ജുവും പാര്‍വതിയും ഇപ്പോള്‍ അമേരിക്കയില്‍; തിലകനെതിരെ അമ്മയെടുത്ത തിട്ടൂരമൊന്നും ഇവരുടെ മുന്‍പില്‍ നടക്കില്ലെന്ന് വിലയിരുത്തല്‍; സിനിമയില്‍ നിന്ന് പുറത്താക്കിയാലും മറുവഴി കണ്ടാണ് നടിമാര്‍ രാജിക്കൊരുങ്ങിയത്

തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. എല്ലാവരോടും കൂടിയാലോചിച്ച ശേഷമാണ് ഇവര്‍ രാജിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവരുടെ രാജിക്ക് പിന്നാലെ വിവാദം കത്തുന്ന വേളയിലാണ് നടിമാര്‍ അമേരിക്കയിലേക്ക് തിരിച്ചത്. രാജിവച്ചRead More


സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടി

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയർന്നു. ഇതോടെ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടിയിൽ എത്തി. 2017ലെ കണക്കുകളാണ് സ്വിസ് ബാങ്ക് പുറത്തുവിട്ടത്. 7000 കോടി രൂപയുടെ കള്ളപ്പണത്തിൻറെ നിക്ഷേപമാണ് 2017ൽ പുറത്തു വിട്ടRead More


നാല് വര്‍ഷത്തിനിടെ മോദി സഞ്ചരിച്ചത് 52 രാജ്യങ്ങള്‍; വിദേശത്ത് ചെലവഴിച്ചത് അഞ്ചര മാസം; ചെലവായത് 355 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ പഴികേട്ടിട്ടുള്ളത് അദ്ദേഹം നടത്തിയ വിദേശ സന്ദര്‍ശനത്തിന്റെ പേരിലാണ്. മോദി നാല് കൊല്ലം കൊണ്ട് സഞ്ചരിച്ചത് 52 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 355 കോടി രൂപയാണ് അദ്ദേഹം ചെലവിട്ടത്.Read More


പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്. 123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്‌റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. സിംഗിള്‍ ബഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍Read More


ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയ്യുക?; സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്‍

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ യില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ചിരുന്നു. ഈ വിഷയത്തില്‍ താരരാജാക്കന്മാര്‍ പ്രതികരിച്ചിട്ടില്ല. ഇതിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തി. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ പൊരുതുകയെന്ന് സംവിധായകന്‍Read More


എഎംഎംഎയെ ഇടിച്ച് തെറിപ്പിച്ച് ഡബ്ല്യുസിസി; ശിഖിന്‍ പാനൂരിന്റെ ഡിസൈന്‍ വൈറലാകുന്നു

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ സംഘടനയായ ഡബ്ല്യൂസിസിക്ക് പിന്തുണയുമായി സോഷ്യല്‍മീഡിയ. ഡബ്ല്യൂസിസിയുടെ ഉറച്ച നിലപാടിന് പിന്തുണയേകി ഡിസൈനറായ ശിഖിന്‍ എസ് പാനൂര്‍ ചെയ്ത പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എഎംഎംഎRead More


അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി; കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെട്ട് അമിത് ഷാ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി. കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ അമിത് ഷാ ഇടപെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് അമിത് ഷാ പറഞ്ഞു. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍Read More