Main Menu

Wednesday, June 20th, 2018

 

ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം. ജര്‍മ്മന്‍ ചാനലായ ഡെച്ച് വെല്‍ലെയുടെ വനിതാ റിപ്പോര്‍ട്ടറായ ജൂലിത്ത് ഗോണ്‍സാലസ് തേറനാണ് ദുരനുഭവം ഉണ്ടായത്. എന്നാല്‍, യുവാവ് ചുംബിച്ചതില്‍ ഞെട്ടിയ ജൂലിത്ത് അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോRead More


കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് യുഎന്‍

അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളും കുട്ടികളും ഭയപ്പാടോടെയാണിപ്പോള്‍ കഴിയുന്നത്. ട്രംപ് സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നയം കാരണം ഏതു നിമിഷവും തങ്ങളുടെ മക്കളെ നഷ്ടപ്പെടാം എന്ന ആശങ്കയിലാണിവര്‍. പല ദമ്പതികളും തങ്ങളുടെ കുട്ടികളെയും കൊണ്ട് മെക്‌സിക്കോയിലെ താത്കാലിക ക്യാമ്പില്‍ കഴിയുകയാണ്. അമേരിക്കയിലേക്ക് കുടിയേറിയRead More


സായ്‍കുമാറിന്റെ മകള്‍ വിവാഹിതയായി

നടന്‍ സായ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള്‍ വൈഷ്ണവി വിവാഹിതയായി. സജിത് കുമാറാണ് വരന്‍. കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.


ക്രിമിനല്‍ കേസ് പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി

വിവിധ ക്രിമിനല്‍ കേസില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


നാളെ മുതല്‍ 3 ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിന് സധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവി ജോർജിന്റെ വീഴ്ച്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസിൽ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ പ്രത്യേക അന്വേഷണRead More


ഫെമിന മിസ് ഇന്ത്യ കിരീടം തമിഴ്നാട് സുന്ദരിക്ക്; അനുക്രീതി വാസ്

മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം ചൂടി തമിഴ്നാട് സ്വദേശിനിയായ അനുക്രീതി വാസ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, നടനായ ആയുഷ്‌മാന്‍ ഖുരാന എന്നിവര്‍ പങ്കെടുത്ത മുംബൈയില്‍ നടന്ന ചടങ്ങിലാണ് 19 വയസുകാരിയായ അനുക്രീതിയെ കിരീടം ചൂടിച്ചത്. ചെന്നൈയിലെ ലയോളRead More


നിപ ചെറുക്കാന്‍ പല മാധ്യമങ്ങളും കൂടെ നിന്നു; ചിലര്‍ കുറ്റപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

വികസനത്തിന് പ്രതികൂലമായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാവുമ്പോള്‍ മൌനം പാലിക്കുന്നതല്ല മാധ്യമ ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ബാധയുണ്ടായ ഘട്ടത്തില്‍ പല മാധ്യമങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ പുതിയRead More


ആദ്യ ജയം തേടി സ്‌പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങും

ലോകകപ്പില്‍ ആദ്യ ജയം തേടി സ്‌പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങും. മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങേണ്ടി വന്ന സ്‌പെയിന്‍ ഇറാനോട് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വെയ്ക്ക് സൌദി അറേബ്യയാണ് എതിരാളികള്‍. കരുത്തരായ സ്‌പെയിനിനെ സമനിലയില്‍Read More


പോരാട്ടം അവസാനിക്കുന്നില്ലെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിലെ സമരം കൊണ്ട് പോരാട്ടം അവസാനിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യം പൊതുതെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാകും ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. അനിശ്ചിതത്വം നിറഞ്ഞ 9 ദിവസങ്ങളിലൂടെയാണ്Read More