Main Menu

2018ന് വിട; 2019നെ വരവേറ്റ് ലോകം; വീഡിയോയും ചിത്രങ്ങളും കാണാം

കൊച്ചി: 2018ന് വിട. 2019നെ വരവേറ്റ് ലോകം. പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും പ്രളയദുഖവും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്.

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവര്‍ഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ദുബൈയില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ദക്ഷിണ കൊറിയ. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ് 2019നെ സ്വാഗതം ചെയ്തത്.

Fireworks explode over the Marina Bay at the stroke of midnight in Singapore, 1 January 2019

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്. ജക്കാര്‍ത്തയില്‍ നൂറുകണക്കിന് ദമ്പതിമാര്‍ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്തി. പാട്ടും നൃത്തവുമായി അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ പുതുവര്‍ഷത്തെ ആഘോഷത്തോടെ വരവേല്‍ക്കുകയാണ്.

Fireworks light up Hong Kong's iconic skyline as revellers celebrate the arrival of 2019, in China, 1 January 2019

ഇന്ത്യയിലെ പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, പനാജി എന്നിവിടങ്ങളിലും വ്യത്യസ്തമായ ആഘോഷം നടന്നു.

Chinese people celebrate during a New Year's Eve ceremony in Beijing, China, 31 December 2018

കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പ്രളയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേല്‍ക്കാന്‍ നിരവധി പേരെത്തി.

Fireworks illuminate the night sky over the Petronas Towers landmark during New Year's Day celebrations in Kuala Lumpur, Malaysia, 1 January 2019

Fireworks and light effects illuminate the night sky from the Taipei 101 skyscraper during New Year's Eve celebrations in Taipei, Taiwan, 1 January 2019

Buddhist believers light candles during celebrations to mark the Year of the Pig in the Chinese zodiac at Jogye temple in central Seoul, 1 January 2019

A reveller wears glasses that spell out 2019 during the New Year's Eve party in Quezon City, Metro Manila, Philippines, 31 December 2018

Fireworks illuminate the sky around Burj Khalifa, the tallest building in the world, during New Year's 2019 celebrations in the Gulf emirate of Dubai, United Arab Emirates, 1 January 2019

A make-up artist decorates the hair of a woman in the shape of Santa Claus during the New Year preparations in Ahmedabad, India, 31 December 2018

Fireworks over central Vladivostok during New Year's Eve celebrations, Russia, 31 December 2018Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്