Main Menu

Wednesday, October 4th, 2017

 

ഇന്ധന വിലവര്‍ധന; നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ടുരൂപ കുറച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളോടുളള നിര്‍ദേശം. രാജ്യത്തെ പൊതുമേഖലാ എണ്ണക്കന്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നതിന് പുറമെRead More


വേങ്ങര ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാക്കേണ്ടെന്ന് ചെന്നിത്തല

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്താലാക്കേണ്ട ആവശ്യമില്ലെന്ന് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. കഴിഞ്ഞ തവണ വേങ്ങരയില്‍ നേടിയ ഭൂരിപക്ഷം ഇക്കുറി ലഭിക്കുമോയെന്ന് ഉറപ്പിക്കാന്‍Read More


വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ആര്‍ബിഐ

നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് കുറയുമെന്ന് ആര്‍ബിഐ. പ്രതീക്ഷിതവളര്‍ച്ചാനിരക്ക് 7.3% ത്തില്‍ നിന്ന് 6.7% ആയി പുതുക്കി നിശ്ചയിച്ചു. ഈ വര്‍ഷം പണപ്പെരുപ്പം 4.2 മുതല്‍ 4.6 വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യപിച്ചു.


ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്‍റ്

 തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തു. ദിലീപിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടായതിനാല്‍ സ്ഥാനം തിരികെ നല്‍കുകയാണെന്ന് ഇടക്കാല പ്രസിഡന്‍റായിരുന്ന ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.  നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവന്നിട്ടുള്ളത്,Read More


ഒക്ടോബര്‍ 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍

വേങ്ങര: ഒക്ടോബര്‍ 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജിഎസ്ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വർധനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മലപ്പുറംRead More


ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 

നഴ്സുമാരുടെ ശമ്പള പരിഷ്കരണം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍. നാളെ ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തെ പ്രതീക്ഷയോടെയാണ് നഴ്സുമാര്‍ കാണുന്നത്. പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദേശിച്ച ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍Read More


കുമ്മനം നയിക്കുന്ന ജനരക്ഷായാത്ര രണ്ടാം ദിവസത്തില്‍

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര രണ്ടാം ദിവസത്തിലേക്ക് കടന്നു. കീച്ചേരിയില്‍ നിന്നാരംഭിച്ച യാത്ര വൈകീട്ട് കണ്ണൂരില്‍ സമാപിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കള്‍ കുമ്മനം രാജശേഖരനൊപ്പം യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും ലൌജിഹാദ് ശക്തമാണെന്നും കോടതികളും അന്വേഷണ ഏജന്‍സികളുംRead More


ഗുര്‍മീതിന്റെ ശിക്ഷ വര്‍ധിപ്പിക്കണം; ഇരകള്‍ കോടതിയെ സമീപിച്ചു

ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരകളായവര്‍ കോടതിയെ സമീപിച്ചു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന – പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചകുള സിബിഐ പ്രത്യേക കോടതി വിധിയെ ചേദ്യം ചെയ്ത്Read More


നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ

ദിലീപ് ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്. നിയമവും നീതിനിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ സിനിമയിലെ വനിതാ കൂട്ടായ്മ സഹപ്രവർത്തകയ്ക്ക് നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നുവെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.Read More


ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല, പൃഥ്‍വിരാജിനെ പ്രീതിപ്പെടുത്താനാകും മമ്മൂട്ടി പറഞ്ഞതെന്ന് ഗണേഷ് കുമാര്‍

താരസംഘടയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്നും പൃഥ്‍വിരാജിനെ ആശ്വസിപ്പിക്കാനാകും മമ്മൂട്ടി അത്തരത്തില്‍ പറഞ്ഞതെന്നും അമ്മ വൈസ് പ്രസിഡന്‍റ് കൂടിയായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്‍റെ പ്രാഥമികാംഗത്വം റദ്ദാക്കിയെന്ന് മമ്മൂടി പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ സംഘടനയുടെ നിയമാവലിRead More