Main Menu

Thursday, August 3rd, 2017

 

ദിലീപിന്റെ ഡി സിനിമാസ് പൂട്ടാന്‍ തീരുമാനം

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായിRead More


ഗ്രീന്‍ കാര്‍ഡ് വിസ; പുതിയ സംവിധാനവുമായി അമേരിക്ക

ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്ക. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം. കുടുംബത്തോടെയുള്ള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുംRead More


സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ട്രൈയിലറെത്തി

ആമിറിന്റെയും ദംഗല്‍ ബാലികയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ ട്രെയിലര്‍ എത്തി.  ദംഗലില്‍ ഗീത് ഫോടഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ വസീമാണ് അമീറിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീതത്തെ ഏറെ സ്നേഹിക്കുന്നRead More


യെമനില്‍ ഭര്‍ത്താവിനെ 110 കഷണങ്ങളാക്കിയ മലയാളി നഴ്‌സിന് നാട്ടില്‍ ഭര്‍ത്താവും കുഞ്ഞും

യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച നഴ്‌സ് നിമിഷയ്ക്ക് കേരളത്തില്‍ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം മുങ്ങിയ പാലക്കാട് കൊല്ലങ്കോട്ട് കാരി നിമിഷ പ്രിയ യെമനില്‍ നഴ്‌സായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍Read More


സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്‌ന; പൂജാരയ്ക്ക് അര്‍ജുന

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍രത്‌ന പുരസ്‌കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.ബോക്‌സിങ് താരം മനോജ് കുമാര്‍, പാരാലിമ്പിക്‌സ് മെഡല്‍Read More


പ്രണയത്തിന്റെ തൂവാനത്തുമ്പികള്‍ പാറിപ്പറന്നിട്ട് മുപ്പത് വര്‍ഷം

”ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും. ജയകൃഷ്ണന്‍: പിന്നെ മറക്കാതെ ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….” ഹൃദയം ഹൃദയത്തോട് പറയുകയാണ്…തൂവാനത്തുമ്പികള്‍ എന്ന പ്രണയകാവ്യം കണ്ടവരാരുംRead More


പ്രഭാസിന്റെ സാഹോയില്‍ നിന്ന് അനുഷ്‌ക ഒഴിവാകാന്‍ കാരണം ശരീര വണ്ണം മാത്രമല്ല

ബാഹുബലി 2 വിനുശേഷം പ്രഭാസ്-അനുഷ്‌ക ഷെട്ടി ജോഡികളെ സാഹോയിലൂടെ വീണ്ടും കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അനുഷ്‌ക സാഹോയില്‍നിന്നും പിന്മാറിയത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അനുസൃതമായി ശരീരവണ്ണം കുറയ്ക്കാന്‍ സാധിക്കാത്തതിനാലാണ് അനുഷ്‌ക ചിത്രത്തില്‍നിന്നും പിന്മാറിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍Read More


ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, അവര്‍ തമ്മില്‍ ആത്മാര്‍ഥമായ പ്രണയം ആയിരുന്നു; അന്നത്തെ കാലഘട്ടത്തിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്: അബി പറയുന്നു

 ദിലീപിന്റെ ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിവാഹത്തെക്കുറിച്ച് ദിലീപുമായി അടുപ്പമുള്ളവരില്‍ നിന്ന് പോലീസ് ചോദിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ തന്റെ മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നടനുംRead More


വസ്തു ഇടപാടിന് ഇനി ആധാർ നിർബന്ധം

വസ്തു ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കി രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതി വരുന്നു. ഭൂമി വിൽപ്പന, വിൽപത്രം, പവർ ഓഫ് അറ്റോർണി തുടങ്ങി എല്ലാവിധ രജിസ്‌ട്രേഷൻ രേഖകൾക്കും ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള സക്ഷ്യപ്പെടുത്തുൽ വേണ്ടിവരും. അഖിലേന്ത്യാ തലത്തിൽ വസ്തുവിന്റെ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ പദ്ധതി തയാറാക്കുന്നുണ്ട്. ബിനാമിRead More


കൂട്ട ജയിപ്പിക്കൽ നിർത്തുന്നു; മിനിമം മാർക്കില്ലെങ്കിൽ ഇനി അഞ്ചിലും എട്ടിലും തോൽവി

ഇനി മുതല്‍ മാര്‍ക്കില്ലാത്തവര്‍ക്ക് അടുത്ത ക്ലാസിലേക്ക് ജയിക്കാനാവില്ല. മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടികളെ തോല്‍പിക്കാന്‍ തീരുമാനം. എട്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള  ബില്ലില്‍Read More