Main Menu

Monday, July 10th, 2017

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍

കൊച്ചി: സിനിമാ നടിയെ കാറില്‍ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇന്നു രാവിലെ മുതല്‍ ദിലീപ് പൊലിസിന്റെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിനു ശേഷം ദിലീപിനെ ആലുവ പൊലിസ് ക്ലബ്ബില്‍Read More


കോഴിയെ കടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍നിന്നു കോഴിയെ അന്യസംസ്ഥാനങ്ങളിലേക്കു കടത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നമെന്നു ധനമന്ത്രി തോമസ് ഐസക്ക്. കോഴികളെ കടത്തുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ വന്‍കിടക്കാരുടെ ചൂഷണത്തില്‍ നിന്നും ചെറുകിടക്കാര്‍ പുറത്തുകടക്കണമെന്നും വന്‍കിടക്കാരുടെ ദല്ലാളന്മാരായി ഇടത്തരം കോഴിക്കച്ചവടക്കാര്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.Read More


കോഴിക്കോട് മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ മൂന്നര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം. മണാശ്ശേരി സ്വദേശി ജയകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സെന്‍കുമാര്‍ സംഘപരിവാര്‍ ശക്തികളുടെ ചട്ടുകമാകരുതെന്ന് ചെന്നിത്തല

പാലക്കാട്: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സംഘപരിവാര്‍ ശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം നടത്തിയ അഭിപ്രായങ്ങളോടു കോണ്‍ഗ്രസ് യോജിക്കുന്നില്ല. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും അന്യായമായി നീക്കിയപ്പോള്‍ അദ്ദേഹത്തെ നിയമസഭയില്‍ അടക്കം കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. അത്തരംRead More


ബി.ജെ.പിയിലേക്ക് ക്ഷണിച്ച് എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍

തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് രമേശ് കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറുമായി സൗഹൃദസന്ദര്‍ശനമുണ്ടായതെന്ന് എം.ടി രമേശ് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിനെ ഒറ്റRead More


ഹജ്ജ്: സമയക്രമം പാലിച്ചില്ലെങ്കില്‍ വിമാനക്കമ്പനികള്‍ക്ക് കനത്ത പിഴ

 ജിദ്ദ: ഹജ്ജ് വിമാന കമ്പനികള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ. നിശ്ചിത സമയത്ത് തീര്‍ഥാടകരെ തിരിച്ച് കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്കും പിഴ ചുമത്തും. വിമാന കമ്പനികളുടെ നിയമ ലംഘനം പരിശോധിക്കുന്ന പ്രത്യേകRead More


ഐഐടി പ്രവേശന നടപടികൾ തുടരാം: സുപ്രീം കോടതി

രാജ്യത്തെ ഐ.ഐ.ടി കളിലേക്കുള്ള പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷൻ കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികൾ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിൻവലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.


കാറിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി പണം കവർന്നു

തൃശ്ശൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രിമിച്ച് സ്വർണ്ണവും പണവും കവർന്നു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളേജിന് സമീപം ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പാലക്കാട് കൊപ്പം രാമനാഥപുരം പാഞ്ചജന്യത്തിൽ വിനോദിനെയും കുടുംബത്തെയുമാണ് രണ്ടംഗസംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നോർത്ത് പറവൂരിലെ ഭാര്യRead More


എയർ ഇന്ത്യ എക്കണോമി ക്ലാസിൽ മാംസാഹാരമില്ല

എയർ ഇന്ത്യയുടെ എക്കണോമി ക്ലാസിൽ യാത്രക്കാർക്ക് മാംസാഹാരം നൽകേണ്ടെന്ന് തീരുമാനം. ആഭ്യന്തര സർവ്വീസിലാണ് മാംസം നൽകുന്നത് വിലക്കിയിരിക്കുന്നത്. മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ. വർഷം 350 മുതൽ 400 കോടി രൂപവരെയാണ് കാറ്ററിംഗിനായി എയർ ഇന്ത്യ ചെലവിടുന്നത്.Read More


കോളേജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന; തുടക്കക്കാർക്ക് 60,000

സർവ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതൽ 28 ശതമാനം വരെ വർധിക്കും. ശമ്പള വർധന സംബന്ധിച്ച യുജിസിയുടെ ശുപാർശകൾക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം നൽകും. പുതിയ ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപRead More