Main Menu

Monday, July 3rd, 2017

 

ജിഎസ്ടിക്ക് മുമ്പും ശേഷവുമുള്ള സാധനങ്ങളുടെ പട്ടിക പുറത്തിറക്കി; 85% ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയേണ്ടതാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി തോമസ് ഐസക്. പരമാവധി വില്‍പ്പനവിലയേക്കാള്‍ (എംആര്‍പി) അധികം സാധനങ്ങള്‍ക്കു ഈടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമംRead More


എസി തകരാറില്‍; എയര്‍ ഇന്ത്യ വിമാനത്തില്‍ ശ്വാസംമുട്ടി 168 യാത്രക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്നും യാത്ര തിരിച്ച ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ എയർ കണ്ടീഷനിങ് സംവിധാനം തകരാറിലായത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എസി പ്രവര്‍ത്തനം നിലച്ചതോടെ യാത്രക്കാര്‍ പലരും ചൂട് സഹിക്കാനാവാതെ കയ്യില്‍ കിട്ടിയ പേപ്പറുകളെടുത്ത് വീശുവാന്‍ തുടങ്ങി.Read More


പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് മാനേജര്‍

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍, ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മാനേജറെ പൊലീസ് ചോദ്യം ചെയ്തു. ഡ്രൈവറായി പള്‍സര്‍ സുനി സിനിമയുടെ ലൊക്കേഷനിലെത്തിയിരുന്നുവെന്ന് ലൊക്കേഷന്‍ മാനേജര്‍ മുരുകന്‍ മൊഴി നല്‍കി. രണ്ടു ദിവസം പള്‍സര്‍ സുനി ചിത്രത്തിന്റെRead More


ആധാര്‍: പ്രവാസികളെ ബുദ്ധിമുട്ടിലാക്കി കേന്ദ്രസര്‍ക്കാര്‍

ജിദ്ദ : ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് തടസ്സമാകുന്നു. ആധാറിന് ആപേക്ഷിക്കണമെങ്കില്‍ രാജ്യത്ത് 182 ദിവസം താമസിക്കണമെന്ന വ്യവസ്ഥയാണ് പ്രതിസന്ധി സ്യഷ്ടിക്കുന്നത്. ഇത് മൂലം ചുരുങ്ങിയ നാളത്തേക്ക് അവധിക്ക് നാട്ടില്‍ എത്തുന്ന ഭൂരിഭാഗം പ്രവാസികള്‍ക്കും ആധാര്‍ എടുക്കാന്‍Read More


തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: തലശേരി നായനാര്‍ റോഡില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍.


കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; കൊല്ലത്ത് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം : കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഒരു പൊലീസുകാരനും രണ്ട് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അനാവശ്യമായി കസ്റ്റഡിയില്‍ എടുക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ചൊവ്വാവ്ച്ചRead More


ഇന്തൊനീഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; രക്ഷിക്കാനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു

ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനു സമീപം താമസിക്കുന്നവരെ രക്ഷിക്കാന്‍പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് 10 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവിടെ എത്തുന്നതിനു മൂന്നു മിനിറ്റ് മുന്‍പാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. മധ്യRead More


പ്രധാനമന്ത്രിയാവാനില്ല; പ്രതിപക്ഷമുഖമാവുന്നതില്‍ താല്‍പര്യമില്ലെന്ന് നിതീഷ് കുമാര്‍

പട്ന: 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ താൻ പ്രതിപക്ഷ മുഖമല്ലെന്നും പ്രധാനമന്ത്രിയാവാനില്ലെന്നും ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. തനിക്ക് പ്രതിപക്ഷ മുഖവാനുള്ള കഴിവില്ലെന്നും നിതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം ബദൽ അജണ്ട കൊണ്ടുവരണം. കോൺഗ്രസാണ്Read More


പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു ദിവസം വിളിച്ചെന്ന് ജിന്‍സന്‍

കൊച്ചി: മൂന്നു ദിവസങ്ങളിലായി പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചെന്ന് ജിന്‍സന്റെ മൊഴി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്‍. കോടതിയില്‍ ജിന്‍സന്‍ കൊടുത്ത രഹസ്യമൊഴിയിലെ വിവരങ്ങളാണ് പുറത്തായത്. നാദിര്‍ഷയും ദിലീപുമായും സുനിക്ക് മറ്റ് ഇടപാടുകളും ഉണ്ടായിരുന്നെന്ന് ജിന്‍സന്‍ പറഞ്ഞു. നാദിര്‍ഷയുടെ ഫോണ്‍ വിവരങ്ങള്‍Read More


ജിഷ്ണു കേസ്: ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെതിരെ ജിഷ്ണുവിന്റെ കുടുംബം

കൊച്ചി: ജിഷ്ണു പ്രണോയ് കേസില്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെതിരെ ജിഷ്ണുവിന്റെ കുടുംബം. വ്യാജ ആത്മഹത്യാ കുറിപ്പ് സൃഷ്ടിച്ചത് ഡിവൈഎസ്പിയാണെന്നും ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഡിവൈഎസ്പിയെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.