Main Menu

Sunday, June 25th, 2017

 

സൌദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. തൃശൂര്‍ സ്വദേശികളാണിവര്‍. മക്ക – മദീന ഹൈവെയില്‍ ഖുലൈസിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു

  ദോഹ: ഖത്തറിലുണ്ടായ അപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാ(6)ണ് മരിച്ചത്. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പംRead More


സംവിധായകന്‍ കെ.ആര്‍ മോഹനന്‍ അന്തരിച്ചു

  തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ,Read More


കാമറ എവിടെ?… പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ കാറില്‍ നിന്ന് ഇറങ്ങാതെ മോദി

ലിസ്ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്യാമറയോടുള്ള പ്രത്യേക താല്‍പ്പര്യം പ്രസിദ്ധമാണ്. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെയും മോദിയുടെ ക്യാമറ പ്രേമം വെളിവായി. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ ക്യാമറാമാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മോദി കാറില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് മോജി പോര്‍ച്ചുഗലില്‍ എത്തിയത്.Read More


ശബരിമലയില്‍ സ്വര്‍ണ കൊടിമരം കേടുവരുത്തി; അഞ്ച് പേര്‍ പിടിയില്‍

പത്തനംതിട്ട: ശബരിമലയിലെ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെ പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി. കൊടിമരത്തില്‍ തളിക്കാനുപയോഗിച്ച രാസവസ്തു ഇവരില്‍ നിന്ന് കണ്ടെത്തി എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക്Read More


ട്രെയിനിനെ മറികടക്കാന്‍ ‘മിന്നലടിച്ച്’ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബുധാനാഴ്ച മുതല്‍ മിന്നല്‍ സര്‍വിസുകള്‍ നിരത്തിലിറക്കും. തുടക്കത്തില്‍ പത്തു റൂട്ടിലാണ് സര്‍വിസ് നടത്തുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വിസുകള്‍. ട്രെയിനുകളേക്കാള്‍ നേരത്തെ എത്തുക എന്നതാണ് മിന്നല്‍ സര്‍വിസിന്റെ ലക്ഷ്യം. തിരുവനന്തപുരത്തുനിന്നു പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍Read More


ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവല്ല, പള്‍സര്‍ സുനിയാണെന്ന് പൊലിസ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട് വിളിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലിസ്. ശബ്ദം പൊലിസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റേതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേതാണെന്നും പൊലിസ് കണ്ടെത്തി. ഇന്ന് രാവിലെയാണ് ദിലീപിന്റെ മാനേജരെ സുനിയുടെRead More


സുനിയുടെ സഹതടവുകാരനും ദിലീപിന്റെ മാനേജരുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

  കൊച്ചി: ഓടുന്ന വാഹനത്തില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ജയിലില്‍Read More


ഈദ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും ഇത് എല്ലാവക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ സന്തോഷം പകരുന്നതാണെന്നും രാജ്യത്തെRead More


യുഎസില്‍ ട്യൂബ് ലൈറ്റിനെ മറികടന്ന് അല്ലുവിന്റെ ഡിജെ

ടോളിവുഡിന്റെ ബോക്സ്ഓഫീസ് പ്രതീക്ഷകളെ അസ്ഥാനത്താക്കാതെ അല്ലു അര്‍ജുന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദുവ്വഡ ജഗന്നാഥം’ (ഡിജെ). അല്ലുവിന്റെ ഈദ് റിലീസായെത്തിയ ചിത്രം ഇന്ത്യയ്ക്ക് പുറമെ യുഎസിലും മികച്ച പ്രതികരണമാണ് നേടിയത്. ആദ്യദിനത്തിലെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ 33 കോടി. ആന്ധ്രയിലുംRead More