Main Menu

Saturday, June 24th, 2017

 

റംസാന്‍: തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി

  തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണിത്. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന സഹകരണ സംഘങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.Read More


ഗ്രൂപ്പുകളെ സജീവമാക്കാന്‍ ഫെയ്‌സ്ബുക്ക്: അഡ്മിന്‍സിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ ഒരു ബില്യണ്‍ ആളുകള്‍ ഫെയ്‌സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നവരാണ്. ഫെയ്‌സ്ബുക്കിലെ ചെറു ഗ്രൂപ്പുകളിലൂടെ ലോകത്തെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പുകളെ കൂടുതല്‍ സജീവമാക്കാനുംRead More


ഇന്ത്യ ലോകത്തെ നന്മയുള്ള ശക്തിയെന്ന് ട്രംപ്; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരും

  വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഇന്ത്യയെ അവഗണിക്കുന്നുവെന്ന ആരോപണം തള്ളി വൈറ്റ് ഹൗസ്. ലോകത്ത് നന്മയുള്ള ശക്തിയാണ് ഇന്ത്യ. അവരുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്‍പാണ് ട്രംപിന്റെRead More


ധൈര്യമായി പ്രൊഫൈല്‍ ചിത്രം ഇട്ടോളൂ..സുരക്ഷയുമായി ഫേസ്ബുക്കുണ്ട്

കോപ്പി ചെയ്യുമെന്നോ, ദുരുപയോഗം ചെയ്യുമെന്നോ പേടിച്ച് ഇനി ആരും ഫേസ്ബുക്കില്‍ മുഖംമറയ്ക്കണ്ട. നിങ്ങളുടെ ചിത്രത്തിന് സംരക്ഷണവുമായി ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്തിരിക്കുന്നു.  ഫേസ്ബുക്ക് ഇന്ത്യയിലെ ഏ‍ജന്‍സികളുമായി ചേര്‍ന്നു കൊണ്ട് പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.Read More


ബിജെപി മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി; മൂന്നു വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ കൃത്രിമത്വം കാണിച്ച മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയാണ് മിശ്ര. പെയ്ഡ് ന്യൂസിനായി ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് നരോത്തംRead More


ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിന് അയച്ച കത്ത് പുറത്ത്. സംഭവ ശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്ന പരിഭവം പ്രകടിപ്പിക്കുന്ന സുനി വാഗ്ദാനം ചെയ്ത പണം പലതവണയായിട്ടെങ്കിലും നല്‍കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്, വളരെ ബുദ്ധിമുട്ടിയാണ്Read More


ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന് യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കത്തിച്ചു

ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന് യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് 8 പേര്‍ക്കെതിരെ കേസെടുത്തു.ഒരാളെ സംഭവം നടന്ന സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.Read More


എന്നെ ആരും പൂട്ടിയിട്ടിട്ടില്ല; എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ഞാന്‍ താമസിക്കുകയാണ്: നടി രസ്‌ന

മിനി സ്‌ക്രീനിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു രസ്ന. എന്നാല്‍ അധികം സീരിയലുകളിലൊന്നും രസ്ന വേഷമിട്ടില്ല. വളരെ പെട്ടെന്ന് തന്നെ അഭിനയത്തോട് വിടപറയുകയും കുടുംബ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. പിന്നീട് രസ്നയെക്കുറിച്ച് നിരവധി ഗോസിപ്പുകളായിരുന്നു. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നായിരുന്നു പ്രചരണം.Read More


ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് വാട്ട്‌സ്ആപ്പും; എസ്.ബി.ഐയുമായി ചര്‍ച്ചകള്‍ തുടങ്ങി

  സര്‍ക്കാരിന്റെ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) സഹായത്തോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് കടക്കാന്‍ വാട്ട്‌സ്ആപ്പ്. എസ്.ബി.ഐ, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി വാട്ട്‌സ്ആപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. വാട്ട്‌സ്ആപ്പില്‍ പേയ്‌മെന്റ് സിസ്റ്റം കൂട്ടിയോജിപ്പിക്കുന്നതിനായി പലവഴികള്‍Read More


കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറയിലാണ് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ അതിക്രമം. രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്ന് യുവതി പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു.Read More