Main Menu

15 ചാനലുകളിലൂടെ 9ന്റെ ട്രെയിലര്‍ പുറത്തുവിട്ടു; സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

കൊച്ചി: പൃഥ്വിരാജ് ആരംഭിച്ച നിര്‍മ്മാണക്കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യസംരംഭമായ ‘9’ന്റെ ട്രെയിലര്‍ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ മലയാളത്തില്‍ പുതിയൊരു അനുഭവമാകുമെന്ന ഉറപ്പുണ്ട് 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഷാന്‍ റഹ്മാന്‍ സംഗീതം. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്