വെസ്റ്റ് ലണ്ടനിലെ പാഡ്ഡിങ്ടണ്‍ മുതല്‍ ഈസ്റ്റ് ലണ്ടനിലെ വൈറ്റ് ചാപ്പല്‍ വരെ യായിരുന്ന ഭൂഗര്‍ഭ റെയില്‍ പാത. ആറര കിലോമീറ്ററുള്ള പാത 2003 ല്‍ അറ്റകുറ്റപ്പണിക്കായാണ് നിര്‍ത്തിവെച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂഗര്‍ഭ റെയില്‍ പാത വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഈ മെയില്‍ റെയിലിന് എട്ട് സ്റ്റേഷനുകളാണുള്ളത്.

വിനോദ സഞ്ചാരികള്‍ക്കായി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക സര്‍വീസും റെയില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട് . ഈ റെയിലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു സംഘം എഞ്ചിനീയര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്